Fri. Jun 20th, 2025

കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും മുൻ പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊൽക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

2000 മുതൽ 2011വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. ജ്യോതിബസു സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ബംഗാൾ മുഖ്യമന്ത്രിയാകുന്നത്. 35 വർഷം നീണ്ടുനിന്ന സിപിഎം ഭരണത്തിലെ അവസാന മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ്.

ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിപിഎം പിബി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.