Tue. Sep 10th, 2024

ഡല്‍ഹി: മെറ്റക്കെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ഓഹരി ഉടമകള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫേസ്ബുക്ക് ഉള്ളടക്കത്തെ സ്വാധിനിക്കുന്നുവെന്നും പക്ഷപാതപരമായി ഇടപെടുന്നുവെന്നും ചൂണ്ടിക്കാട്ടി ഓഹരി ഉടമകള്‍ പ്രമേയം കൊണ്ടു വരാനൊരുങ്ങുന്നു. ആക്ടിവിസ്റ്റ് മാരി മെന്നല്‍ ബെല്‍ അടക്കമുള്ളവരാണ് മെറ്റക്കെതിരെ പ്രമേയം കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് മെയ് 31-ന് മെറ്റയുടെ വാര്‍ഷിക ഷെയര്‍ഹോള്‍ഡര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ പ്രമേയം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയുമായി ഫേസ്ബുക്ക് ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ബന്ധമുണ്ടെന്നടക്കമുള്ള വിമര്‍ശനങ്ങള്‍ പ്രമേയത്തില്‍ ഉന്നയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ വിശദമായി തന്നെ പരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഇന്ത്യയില്‍ അടുത്ത വര്‍ഷം പൊതുതിരഞ്ഞടുപ്പ് നടക്കാനിരിക്കെ ഇപ്പോള്‍ ഫേസ്ബുക്ക് കടന്നുപോകുന്ന തെറ്റായ വഴികള്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. മെറ്റയുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പുവരുത്തണം. ഇത് കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന കാര്യങ്ങളും പ്രമേയത്തില്‍ പറയുന്നുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം