ഡല്‍ഹി: ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ഗവേഷണകേന്ദ്രം വരുന്നു. സെന്റര്‍ ഫോര്‍ നരേന്ദ്ര മോദി സ്റ്റഡീസ് എന്ന പേരിലാണ് പഠന ഗവേഷണകേന്ദ്രം ആരംഭിക്കാനൊരുങ്ങുന്നത്. ഡല്‍ഹിയിലെ റോസ് അവന്യുവിലുള്ള പഴയ ചന്ദ്രശേഖര്‍ ഭവനിലെ മൂന്നുനില കെട്ടിടമാണ് മോദി പഠന ഗവേഷണ കേന്ദ്രമാക്കാന്‍ പോകുന്നത്. മോദിയുടെ നേതൃ, ഭരണ മികവിനെക്കുറിച്ചും അന്താരാഷ്ട്ര നയതന്ത്രത്തെക്കുറിച്ചും പഠിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മൂന്നു മാസത്തിനകം കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുമെന്നാണ് വിവരം. നേരത്തെ നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായിരുന്ന ജാസിം മുഹമ്മദാണ് പഠനകേന്ദ്രത്തിന്റെ സ്ഥാപകനും സിഇഒയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അലിഗഢ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകനാണ് ജാസിം മുഹമ്മദ്. നേരില്‍കണ്ട ശേഷം മോദിയെക്കുറിച്ചുള്ള മനോഭാവം മാറിയെന്നാണ് ജാസിം പറയുന്നത്. ‘മോദി ഒരു വ്യക്തിയല്ല, ഒരു ആശയമാണ്. മഹാത്മാ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ബി.ആര്‍ അംബേദ്കറുടെയെല്ലാം പേരില്‍ കേന്ദ്രങ്ങളുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വവും ആഘോഷിക്കാന്‍ എന്തുകൊണ്ട് ഒരു സ്ഥാപനം ആയിക്കൂടാ.’-ജാസിം മുഹമ്മദ് പറഞ്ഞു.