Fri. Nov 22nd, 2024

കുട്ടനാട്: കുട്ടനാട്ടില്‍ രണ്ടാംകൃഷി ഗണ്യമായി കുറഞ്ഞു. കുട്ടനാടും അപ്പര്‍ കുട്ടനാടും ഉള്‍പ്പെടുന്ന 54,000 ത്തോളം ഹെക്ടറിലാണ് കൃഷി കുറഞ്ഞത്. കൃഷി -ജലസേചന വകുപ്പുകളുടെ നിഷ്‌ക്രിയത്വമൂലമാണ് കൃഷി കുറഞ്ഞതെന്നാണ് കര്‍ഷകര്‍ പറയുന്നത്. സംഭരിക്കുന്ന നെല്ലിന്റെ വില സമയബന്ധിതമായി കൊടുക്കുന്നില്ലെന്നും കര്‍ഷകര്‍. മാത്രമല്ല കൃഷി ഇറക്കുന്നതിനുള്ള പശ്ചാത്തല സൗകര്യം ഒരുക്കാത്തതും രണ്ടാംകൃഷി കുറയാന്‍ കാരണമായെന്നാണ് കര്‍ഷകരുടെ ആക്ഷേപം. 1840 കോടിയുടെ വിശാല കുട്ടനാട് പാക്കേജില്‍ തെക്കന്‍ മേഖലയെ പൂര്‍ണമായും അവഗണിച്ചുവെന്ന പരാതി കര്‍ഷകര്‍ക്ക് നേരത്തേയുണ്ട്. രണ്ട് പതിറ്റാണ്ടായി എക്കലും മണലുമടിഞ്ഞ് നദികളുടെ ജലസംഭരണ ശേഷി കുറഞ്ഞതോടെ മഴ ശക്തമായില്ലെങ്കില്‍പോലും കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. നദീതീരങ്ങളിലെ കൃഷിസംരക്ഷണ ബണ്ടുകളുടെ ദുര്‍ബല മേഖലകള്‍ വെള്ളത്തിന്റെ അതിസമ്മര്‍ദത്തെ അതിജീവിക്കാന്‍ കഴിയാതെ മടവീണ് വ്യാപക കൃഷിനാശം സംഭവിക്കുന്നതും കൃഷി ഉപേക്ഷിക്കാന്‍ കാരണമാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം