Sat. Oct 5th, 2024

ഇടുക്കി: അരിക്കൊമ്പന്‍ കമ്പത്ത് ടൗണിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. അരിക്കൊമ്പന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴുള്ളതെന്നും കേരള വനംവകുപ്പുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ ഉപദേശം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് അയച്ചത് വനംവകുപ്പിന്റെ ആശയമായിരുന്നില്ലെന്നാണ് മന്ത്രി പറയുന്നത്. ഉള്‍കാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്‌നേഹത്തെ തുടര്‍ന്ന് ആന പ്രേമികള്‍ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിതെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. നിലവില്‍ അരിക്കൊമ്പനുള്ളത് തമിഴ്‌നാട് അതിര്‍ത്തിയിലായതിനാല്‍ ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടത് തമിഴ്‌നാട് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം