കാബൂള്‍: താലിബാന്‍ നിരോധനത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി. ഐഐടി മദ്രാസില്‍ നിന്നാണ് ബെഹിഷ്ത ഖൈറുദ്ദീന്‍ കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. കടം വാങ്ങിയ ബീക്കറുകളിലും സഹോദരിയുടെ മൈക്രോവേവ് ഓവനിലും ലാബ് പരീക്ഷണങ്ങള്‍ നടത്തി രണ്ട് വര്‍ഷത്തോളം സ്ഥിരതയില്ലാത്ത വൈ ഫൈ കണക്ഷനുള്ള കമ്പ്യൂട്ടറും ഉപയോഗിച്ചാണ് ബെഹിഷ്ത പഠനം പൂര്‍ത്തിയാക്കിയത്. 2021-ലെ താലിബാന്‍ അധിനിവേശ സമയത്താണ് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദത്തിനായി ബെഹിഷ്ത ഖൈറുദ്ദീന്‍ ഐഐടി മദ്രാസില്‍ ചേരുന്നത്. താലിബാന്‍ അധികാരം പിടിച്ചതോടെ ബെഹിത വടക്കന്‍ അഫ്ഗാനിസ്ഥാനിലെ തന്റെ പ്രവിശ്യയില്‍ കുടുങ്ങി. ഒറ്റപ്പെട്ട വീട്ടില്‍ ഒതുങ്ങിയെങ്കിലും വിദൂര വിദ്യാഭ്യാസത്തിലൂടെ എല്ലാ സെമസ്റ്ററുകളും ബെഹിഷ്ത പൂര്‍ത്തിയാക്കുകയായിരുന്നു. താലിബാനെതിരെ കടുത്ത വിമര്‍ശനമാണ് ബെഹിഷ്ത ഉന്നയിക്കുന്നത്.
By Shilpa Indhu
വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം