Thu. Apr 25th, 2024

അങ്കാറ: തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും റജബ് തയ്യിബ് എര്‍ദോഗന് വിജയം. 53 ശതമാനം വോട്ടുകള്‍ നേടിയാണ് എര്‍ദോഗന്‍ വിജയം ഉറപ്പിച്ചത്. എര്‍ദോഗന്റെ പ്രധാന എതിരാളിയായ ആറ് പാര്‍ട്ടികളുടെ സഖ്യമായ നേഷന്‍ അലയന്‍സിന്റെ സ്ഥാനാര്‍ഥി കെമാല്‍ കിലിച്ച്ദറോലുവിന് 47.9 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കെമാല്‍ കിലിച്ച്ദറോല്‍ മുന്‍പ് മൂന്ന് തവണ എര്‍ദോഗനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 20 വര്‍ഷമായി എര്‍ദോഗനാണ് തുര്‍ക്കി ഭരിക്കുന്നത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് മത്സരത്തിലാണ് എര്‍ദോഗന്‍ വിജയിച്ചത്. അടുത്ത 5 വര്‍ഷം തുര്‍ക്കി ഭരിക്കാനുള്ള പ്രസിഡന്റിനെയും 600 അംഗ പാര്‍ലമെന്റിനെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഇപ്പോള്‍ നടന്നത്. തിരഞ്ഞെടുപ്പില്‍ നേട്ടം കൈവരിച്ച എര്‍ദോഗന് പ്രശംസകളുമായി വിവിധ രാജ്യങ്ങളുടെ തലവന്‍മാര്‍ രംഗത്തെത്തി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം