Mon. Dec 23rd, 2024

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെയുമായും കൂടിക്കാഴ്ചക്കായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്രിവാള്‍. ”ബിജെപി സര്‍ക്കാര്‍ പാസാക്കിയ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടാനും ഫെഡറല്‍ ഘടനയ്ക്കെതിരായ പൊതുവായ ആക്രമണത്തെയും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ ഇന്ന് രാവിലെ സമയം തേടി.”-എന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഓര്‍ഡിനന്‍സ് രാജ്യസഭയില്‍ പരാജയപ്പെടുത്തുന്നതിനായി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ കെജ്രിവാള്‍ തേടിയിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം