Tue. Jul 1st, 2025
karnadaka ministers

കർണ്ണാടക മന്ത്രിസഭയിലേക്ക് 24 മന്ത്രിമാർ കൂടി നാളെ സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും കേന്ദ്ര നേതാക്കളും യോഗം ചേർന്നാണ് അന്തിമ പട്ടിക തയ്യാറാക്കുക. മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും എട്ട് എംഎൽഎമാരും മെയ് 20 ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ സിദ്ധരാമയ്യ ഇന്ന് രാഹുൽ ഗാന്ധിയെ കാണും. മന്ത്രിമാരുടെ വകുപ്പുകളിൽ അന്തിമ തീരുമാനം വന്നിട്ടില്ല. 2024 ലെ പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആരെയും പിണക്കാതെയുള്ള സമീപനം എടുക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം