Thu. Dec 12th, 2024

ബെംഗളൂരു: കര്‍ണാടകയില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച സഹപാഠികള്‍ക്ക് നേരെ സദാചാര ആക്രമണം. ചിക്കബെല്ലാപുരയിലെ ഒരു ഹോട്ടലില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച ഇതര മതസ്ഥരായ ആണ്‍കുട്ടിയ്ക്കും പെണ്‍കുട്ടിയ്ക്കും നേരെയാണ് സദാചാര ആക്രമണമുണ്ടായത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു സംഘം യുവാക്കള്‍ ഹോട്ടലില്‍ അതിക്രമിച്ച് കയറി സഹപാഠികളെ മര്‍ദിക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വീഡിയോയില്‍ പെണ്‍കുട്ടി സംഘത്തെ തടയാന്‍ ശ്രമിക്കുന്നതും കാണാം. സംഭവത്തില്‍ പെണ്‍കുട്ടി അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വെള്ളിയാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇനി സദാചാര പോലീസിംഗ് ഉണ്ടാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം