Wed. Jan 22nd, 2025

ബെംഗളൂരു: കര്‍ണാടകയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബജ്‌റംഗ്ദളിനെയും ആര്‍എസ്എസിനെയും നിരോധിക്കുമെന്ന് പ്രിയങ്ക് ഖാര്‍ഗെ. ഇക്കാര്യത്തില്‍ ബിജെപിക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി. പോലീസുകാര്‍ കാവി ഷാളോ ചരടുകളോ കെട്ടി ഡ്യൂട്ടിക്ക് എത്തരുതെന്ന് ഉപമുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയതിന് പിറകെയാണ് ഈ വിഷയം വീണ്ടും ഉയര്‍ന്നു വന്നത്. മംഗളൂരു, വിജയപുര, ബാഗല്‍കോട്ട് എന്നിവിടങ്ങളില്‍ പൊലീസുകാര്‍ കാവി ഷാള്‍ അണിഞ്ഞു ജോലിക്കെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. അതുപോലെ ഹിജാബ്, ഹലാല്‍, ഗോവധം തുടങ്ങിയവയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുമെന്നും അദ്ദേഹം പറഞ്ഞു.’കര്‍ണാടകയെ സ്വര്‍ഗമാക്കുമെന്നാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. സമാധാനം തടസ്സപ്പെട്ടാല്‍, ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ ബജ്‌റംഗ്ദള്‍ അടക്കമുള്ള ഏതു സംഘടനയെയും ഉരുക്കുമുഷ്ടിയോടെ നേരിടും. നിയമം കയ്യിലെടുത്താല്‍ നിരോധനമടക്കമുള്ള നടപടികളുണ്ടാകും. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇക്കാര്യം ഉള്‍ക്കൊള്ളിച്ചത് നടപ്പാക്കാനാണ്. ആര്‍എസ്എസിന് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്കു പോകട്ടെയെന്നും’-മന്ത്രി പ്രിയങ്ക് ഖര്‍ഗെ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം