Fri. May 3rd, 2024

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ വാക്കാല്‍ അപമാനിക്കുന്നതും കുറ്റകരമാക്കി ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനസ് വിജ്ഞാപനമിറങ്ങി. ആരോഗ്യ പ്രവര്‍ത്തകരെ വാക്കാല്‍ അപമാനിച്ചാല്‍ മൂന്നുമാസംവരെ തടവോ 10,000 രൂപ പിഴയോ ശിക്ഷ ലഭിക്കാമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. അല്ലെങ്കില്‍ തടവും പിഴയും ഒരുമിച്ചോ അനുഭവിക്കണം. അധിക്ഷേപമോ അവഹേളനമോ ഉദ്ദേശിച്ചുള്ള വാക്കുകള്‍ കുറ്റകരമാകും. അതേസമയം, ഓരോ ജില്ലയിലും സ്‌പെഷ്യല്‍ കോടതി സ്ഥാപിക്കണമെന്നും കേസുകളില്‍ ഒരുവര്‍ഷത്തികം വിചാരണ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം