Mon. Dec 23rd, 2024
plus one admission

സംസ്ഥാന ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനത്തിന് 2022-23 അധ്യയന വർഷത്തിൽ അനുവദിച്ച 81 താൽക്കാലിക ബാച്ചുകൾ തുടരാൻ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. 30 ശതമാനം വരെ മാർജിനൽ സീറ്റ് വർധനയ്ക്കും അനുമതി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ 20 ശതമാനവുമാണ് മാര്‍ജിനല്‍ സീറ്റ് വര്‍ധന. കഴിഞ്ഞ അധ്യയന വർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകൾ,49 ഹ്യൂമാനിറ്റീസ് ബാച്ചുകൾ,8 കോമേഴ്‌സ് ബാച്ചുകൾ ഉൾപ്പെടെ 81 താൽക്കാലിക ബാച്ചുകളാണ് തുടരുക.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം