Sat. Oct 5th, 2024

തിരുവനന്തപുരം: സ്‌കൂളുകളില്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍. അധ്യയന വര്‍ഷം സ്‌കൂളിലെ പ്രവൃത്തി ദിവസങ്ങള്‍ 220 ആക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാമെന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചത്. ഇതേ തുടര്‍ന്ന് ശനിയാഴ്ച കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള പ്രവൃത്തി ദിവസങ്ങള്‍ ക്രമീകരിച്ചു കൊണ്ടുള്ള അക്കാദമി കലണ്ടറിന്റെ കരട് ക്യുഐപി അധ്യാപക സംഘടന യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത സംഘടനകളില്‍ പലതും ഇതിനോട് വിയോജിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെപിഎസ്ടിഎ വിയോജനം ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് സര്‍ക്കാരുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം