Mon. Dec 23rd, 2024

കൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിടിമുറുകും. പൊതിയിടങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചശേഷമേ വിട്ടുനല്‍കാന്‍ പാടുള്ളുവെന്നും കോടതി ഉത്തരവിട്ടു. ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷന്‍ബെഞ്ചാണ് ഉത്തരവിട്ടത്. പൊതുയിടങ്ങളില്‍ മാലിന്യം എറിയുന്നവരില്‍ നിന്ന് മുനിസിപ്പല്‍ ആക്ടിനുപുറമെ വാട്ടര്‍ ആക്ട് അടക്കമുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തി ഉയര്‍ന്ന പിഴ ഈടാക്കാനും നിര്‍ദേശിച്ചു. മുനിസിപ്പല്‍ ആക്ടില്‍ 10,000 രൂപവരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുള്ളതായും കോടതി ചൂണ്ടിക്കാട്ടി. മാലിന്യം ഫലപ്രദമായി സംസ്‌കരിക്കാത്ത വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം