Mon. Dec 23rd, 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയെട്ടാം പിറന്നാള്‍. ആഘോഷങ്ങളില്ലാതെയാണ് മുഖ്യമന്ത്രിക്ക് ഇത്തവണത്തെയും പിറന്നാള്‍. രാവിലെ മന്ത്രിസഭായോഗവും തലസ്ഥാനത്ത് ചില പൊതുപരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 നാണെന്ന് 2016-ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം അദ്ദേഹം തന്നെ അറിയിക്കുകയായിരുന്നു. പിണറായി വിജയന് 78 വയസ്സ് പൂര്‍ത്തിയാകുന്നതിനൊപ്പം തന്നെ നാളെ അദ്ദേഹം മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയാവുകയാണെന്ന പ്രത്യേകത കൂടിയുണ്ട്. കണ്ണൂര്‍ പിണറായിയിലെ മുണ്ടയില്‍ കോരന്റേയും കല്യാണിയുടേയും മകനായിട്ടായിരുന്നു ജനനം. പതിനേഴാമത്തെ വയസിലാണ് മുഴുവന്‍ സമയവും രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നത്. കൊവിഡ് കാലത്ത് എല്ലാ ദിവസവും വൈകിട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനം മുഖ്യമന്ത്രിയെ ഏറെ ജനപ്രിയനാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം