Tue. Sep 10th, 2024

ഡല്‍ഹി: ഡല്‍ഹിയിലെ ഭരണാധികാരവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ആണ് അധികാരമെന്ന് വ്യക്തമാക്കുന്നതായിരുന്നു സുപ്രീംകോടതി വിധി. ഇന്നലെ ഓര്‍ഡിനന്‍സ് ഇറക്കിയതിന് പിന്നാലെയാണ് ഹര്‍ജി. സുപ്രീം കോടതി വിധിയിലൂടെ ഡല്‍ഹി സര്‍ക്കാരിന് കിട്ടിയ അധികാരം മറികടക്കാനാണ് പുതിയ ഓര്‍ഡിനന്‍സിറക്കിയത്. സ്ഥലം മാറ്റം നിയമനം എന്നിവയ്ക്ക് പുതിയ അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി ,ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അതോറിറ്റിയിലെ അംഗങ്ങള്‍ .അംഗങ്ങള്‍ തമ്മില്‍ വിഷയത്തില്‍ അഭിപ്രായ വ്യത്യാസം വന്നാല്‍ ലഫ്. ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനമെടുക്കാമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു. ഉദ്യോഗസ്ഥ നിയമനം, സ്ഥലം മാറ്റം എന്നീ കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഈ അധികാരം വെട്ടിക്കുറയ്ക്കാനാണ് പുതിയ ഓര്‍ഡിനന്‍സിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓര്‍ഡിനന്‍സിനെതിരെ ആംആദ്മി പാര്‍ട്ടി സുപ്രിം കോടതിയെ സമീപിച്ചേക്കും. ഇതിനായി കൂടിയാലോചന തുടങ്ങി. കേന്ദ്രനടപടി ജനാധിപത്യവിരുദ്ധമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ വിമര്‍ശനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം