Sat. May 4th, 2024

തിരുവനനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം വരുത്തിയതിനെ തുടര്‍ന്ന് മുഹമ്മദ് ഹനീഷ് വീണ്ടും വ്യവസായ വകുപ്പിലേക്ക്. ആരോഗ്യവകുപ്പ് സെക്രട്ടറി പദവിക്കൊപ്പം വ്യവസായ വകുപ്പിന് കീഴില്‍ മൈനിംഗ് ആന്റ് ജിയോളജി പ്ലാന്റേഷന്‍ ചുമതല കൂടി ഹനീഷ് നിര്‍വഹിക്കും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആദ്യം റവന്യൂ വകുപ്പിലേക്ക് മാറ്റിയ ഹനീഷിനെ പിന്നീട് പെട്ടെന്ന് തന്നെ ആരോഗ്യ വകുപ്പിലേക്കും മാറ്റുകയായിരുന്നു. എം ജി രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ സ്ഥാനത്തിനൊപ്പം നഗരവികസന വകുപ്പിന്റെ ചുമതലയും നല്‍കി. അതുപോലെ വി വിഗ്‌നേശ്വരി കോട്ടയം കളക്ടര്‍ ആയി ചുമതയേല്‍ക്കും. സ്‌നേഹില്‍ കുമാറിന് കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയും ശിഖ സുരേന്ദ്രന്‍ കെറ്റിഡിസി മാനേജിംഗ് ഡയറക്ടറായും ചുമതലയേല്‍ക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം