Wed. Dec 18th, 2024

തിരുവനന്തപുരം: വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം. വിവാദങ്ങള്‍ക്കും അഴിമതികള്‍ക്കും ഇടയിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തിലേക്ക് കടക്കാന്‍ പോകുന്നത്. വടക്ക് മുതല്‍ തെക്ക് വരെയുള്ള ആറുവരി പാതയുടെ അതിവേഗ നിര്‍മ്മാണം വരെയുള്ള വികസന മാതൃകകളാണ് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ജനകീയ പദ്ധതികള്‍ മുന്നോട്ടുവച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരെന്ന പ്രചാരണമാണ് ഇടതുപക്ഷം രണ്ടാം വാര്‍ഷികത്തില്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ വാര്‍ഷിക ദിനത്തില്‍ സെക്രട്ടറിയേറ്റ് വളയല്‍ സമരവുമായി രംഗത്തെത്തിയിരിക്കുകായണ് യുഡിഎഫ്. സര്‍ക്കാരിനെതിരായ കുറ്റപത്രം സമരത്തില്‍ വായിക്കും. ഭരണത്തുടര്‍ച്ചയോടെ 2021 മെയ് 20നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം