Wed. Dec 18th, 2024

ഡല്‍ഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായ യോഗം കശ്മീരില്‍ നടത്തുന്നതിനെതിരെ രംഗത്ത് വന്ന ചൈനയെ തള്ളി ഇന്ത്യ. കശ്മീര്‍ തര്‍ക്കപ്രദേശമാണെന്നും അവിടെ നടത്തുന്ന ജി20 യോഗം അംഗീകരിക്കില്ലെന്നുമായിരുന്നു ചൈനയുടെ നിലപാട്. ചൈനീസ് വിദേശകാര്യ വക്താവാണ് തര്‍ക്ക പ്രദേശത്തെ യോഗം അംഗീകരിക്കില്ലെന്നും ചൈന പങ്കെടുക്കില്ലെന്നും എന്ന നിലപാട് അറിയിച്ചത്. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ സ്വന്തം ഭൂപ്രദേശമാണെന്നും പരിപാടി നടത്താന്‍ ഇന്ത്യയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനയുമായി സാധാരണനിലയിലുള്ള ബന്ധം പുലരാന്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും ഉണ്ടാകേണ്ടതുണ്ടെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു. മേയ് 22 മുതല്‍ 24 വരെ വരെയാണ് കശ്മീരില്‍ യോഗം നടക്കുന്നത്. ജി 20 രാജ്യങ്ങളിലെ 60 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം