Fri. Dec 27th, 2024

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ധൂര്‍ത്ത് കൊണ്ട് കേരളത്തെ തകര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരിനും പാസ് മാര്‍ക് പോലും നല്‍കില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ ദയനീയ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കിടപ്പാടങ്ങള്‍ ജപ്തി ചെയ്തത്. എന്നിട്ടും ജനങ്ങളുടെ മേല്‍ ആയിരം കോടിയുടെ നികുതി ഭാരം സര്‍ക്കാര്‍ കെട്ടിവെക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഭീരുവായത് കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തതെന്നും അഴിമതിയുമായി ബന്ധമില്ലെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് മുഖ്യമന്ത്രി പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. വലിയ അഴിമതി കഥകള്‍ വൈകാതെ പുറത്തുവരുമെന്നും പിണറായി വിജയന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം