Fri. Dec 13th, 2024

മോസ്‌കോ: റഷ്യ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് പൗരന്മാരുടെ പട്ടികയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും.500 യുഎസ് രൗരന്മാര്‍ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കി വെള്ളിയാഴ്ച റഷ്യ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഒബാമയും ഉള്‍പ്പെട്ടത്. ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തുന്ന റഷ്യന്‍ വിരുദ്ധ ഉപരോധങ്ങള്‍ക്ക് മറുപടിയായി, 500 അമേരിക്കക്കാര്‍ക്ക് റഷ്യന്‍ ഫെഡറേഷനിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നൂറുകണക്കിന് റഷ്യന്‍ കമ്പനികളെയും വ്യക്തികളെയും യുഎസ് കരിമ്പട്ടികയില്‍ ചേര്‍ത്തിരുന്നു. യുക്രൈന്‍ ആക്രമണത്തെത്തുടര്‍ന്ന് റഷ്യയുടെ സമ്പദ്വ്യവസ്ഥയെ ഞെരുക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു അമേരിക്കയുടെ ഈ നീക്കം. ടെലിവിഷന്‍ താരങ്ങളായ സ്റ്റീഫന്‍ കോള്‍ബര്‍ട്ട്, ജിമ്മി കിമ്മല്‍, ജോ സ്‌കാര്‍ബറോ തുടങ്ങിയവരും കരിമ്പട്ടികയില്‍പെടുത്തിയവരില്‍ ഉള്‍പ്പെടും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം