Mon. Dec 23rd, 2024

കോട്ടയം: എരുമേലിയിലും കൊല്ലത്തുമായി കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കണമല അട്ടി വളവില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. എരുമേലി കണമലയില്‍ പുറത്തേല്‍ ചാക്കോച്ചന്‍ (65),പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍(60) എന്നിവരാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് തോമാച്ചന്‍ മരിച്ചത്. കാട്ടുപോത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലെത്തുകയും ചെയ്തു. കൊല്ലത്ത് ഇടമുളയ്ക്കലില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വൃദ്ധന്‍ മരിച്ചു. കൊടിഞ്ഞല്‍ സ്വദേശി വര്‍ഗീസ്(60) ആണ് മരിച്ചത്. ദുബായില്‍ നിന്ന് ഇന്നലെ നാട്ടില്‍ നിന്നെത്തിയതായിരുന്നു വര്‍ഗീസ്. അതേസമയം ചാലക്കുടി മേലൂര്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി. വെട്ടുകാവ് ഭാഗത്താണ് കാട്ടുപോത്തിറങ്ങിയത്. പ്രദേശവാസികള്‍ ബഹളം വെച്ചതോടെ പോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി. ആളുകളെ ആക്രമിക്കുകയോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. നാട്ടുകാര്‍ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം