Wed. May 8th, 2024

ഗുവാഹത്തി: സംസ്ഥാനത്ത് 300 മദ്രസകള്‍ കൂടി അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി. ഇതുമായി സംബന്ധിച്ച് വിവിധതലങ്ങളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. മാര്‍ച്ചില്‍ 600 ഓളം മദ്രസകള്‍ അസമില്‍ അടച്ചുപൂട്ടിയിരുന്നു. ‘ഞാന്‍ 600 മദ്രസകള്‍ അടച്ചുപൂട്ടി. എനിക്ക് മദ്രസകള്‍ പൂട്ടണമെന്നാണ് ആഗ്രഹം. ഞങ്ങള്‍ക്ക് മദ്രസകള്‍ വേണ്ട. പകരം സ്‌കൂളുകളും കോളേജുകളും യൂനിവേഴ്‌സിറ്റികളുമാണ് വേണ്ടത്’ -മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിജയ് സങ്കല്‍പ് യാത്രയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2020-ലാണ് വിവാദമായ മദ്രസ നിയമം അസം പാസാക്കിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം