Wed. Jan 22nd, 2025

സാഫ് കപ്പില്‍ ഒരേ ഗ്രൂപ്പിലായി ഇന്ത്യയും പാകിസ്താനും. എ ഗ്രൂപ്പിലാണ് ഇരു ടീമുകളും ഉള്‍പ്പെട്ടിരിക്കുന്നത്. കുവൈത്ത്, നേപ്പാള്‍ എന്നീ ടീമുകളും എ ഗ്രൂപ്പിലാണ് ഉള്ളത്. ഭൂട്ടാന്‍, ബംഗ്ലാദേശ്, ലെബനന്‍, മാല്‍ഡീവ്‌സ് എന്നിവര്‍ ഗ്രൂപ്പ് ബി യിലാണ്. ടീമുകളില്‍ ലെബനോന്‍, കുവൈറ്റ് എന്നീ ടീമുകള്‍ സാഫ് ടീമുകള്‍ക്ക് പുറത്തു നിന്നാണ്. കുവൈത്തിനും നേപ്പാളിനുമെതിരായ മത്സരമാകും ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. അടുത്ത മാസം ബെംഗളൂരുവില്‍ വച്ചാണ് സാഫ് കപ്പ് നടക്കുക.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം