Mon. Dec 23rd, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കെഎസ്ഇബി നഷ്ടത്തിലാണെന്നും ജനങ്ങള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്ന തരത്തിലുള്ള നിരക്ക് വര്‍ധനയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയം തിരിച്ചടിയായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി നിരക്ക് കൂട്ടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. യൂണിറ്റിന് 25 പൈസമുതല്‍ 80 പൈസ വരെ കൂടിയേക്കും. ജൂലൈ ഒന്നുമുതല്‍ പുതിയ വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ വരാനാണ് സാധ്യത. കഴിഞ്ഞ തവണ 6.6 ശതമാനം വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം