Fri. May 17th, 2024

ഡല്‍ഹി: കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് കിരണ്‍ റിജിജുവിനെ നീക്കി. പകരം അര്‍ജുന്‍ റാം മേഘ്വാള്‍ പുതിയ നിയമ മന്ത്രിയാകും. പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായ അര്‍ജുന്‍ മേഘ്വാളിന് നിലവിലെ വകുപ്പുകള്‍ക്ക് പുറമെയാണ് സ്വതന്ത്ര ചുമതല നല്‍കിയത്.കിരണ്‍ റിജിജുവിനെ അപ്രധാന വകുപ്പായ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇന്ന് നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് റിജിജുവിനെ സുപ്രധാന വകുപ്പില്‍ നിന്നും മാറ്റിയത്. അതേസമയം, കിരണ്‍ റിജിജുവിനെ നീക്കിയതില്‍ ശിവസേന പ്രതിഷേധിച്ചു. ‘ഇതിന് കാരണം മഹാരാഷ്ട്ര വിധിയുടെ നാണക്കേടാണോ? അതോ മോദാനി-സെബി അന്വേഷണമോ? ശിവസേന താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌കൊണ്ട് ട്വീറ്റ് ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം