Mon. Dec 23rd, 2024

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപി ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്. കര്‍ണാടക നിയമസഭ തെരഞഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ചിത്താപൂരിലെ ബിജെപി സ്ഥാനാര്‍ഥി മണികാന്ത് റാത്തോഡിന്റെ ശബ്ദ രേഖ ഇതിന് തെളിവായി കോണ്‍ഗ്രസ് പുറത്ത് വിട്ടു. ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് മത്സരിക്കുന്ന മണ്ഡലമാണ് ചിത്താപൂര്‍.റാത്തോഡിന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കുറിച്ച് വളരെ മോശം ഭാഷയില്‍ സംസാരിക്കുന്നതും, ഖര്‍ഗെയെ തീര്‍ത്ത് കളയുമെന്ന് പറയുന്നതും കേള്‍ക്കാം. ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശബ്ദ സന്ദേശം പുറത്തുവിട്ടത്. എന്നാല്‍ ഓഡിയോ സന്ദേശത്തിന്റെ ആധികാരികതയെ കുറിച്ച് സ്ഥിരീകരണമില്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം