Mon. Nov 10th, 2025
ബെംഗളൂരു:

 

കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‍കുമാര്‍ (46) അന്തരിച്ചു. പുനീത് രാജ്‍കുമാറിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണ്. പുനീതിനെ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകര്‍ ബാംഗ്ലൂര്‍ വിക്രം ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു. പ്രമുഖ കന്നഡ നടനായിരുന്ന രാജ് കുമാറിൻ്റെ മകനാണ് പുനീത്.

വസന്തഗീത, ഭാഗ്യവന്ത, ചാലിസുവ മൊഡഗളു, എരഡു നക്ഷത്രഗളു, ഭക്ത പ്രഹ്ളാദ, ബെട്ടദ ഹൂവു, അപ്പു, അഭി, വീര കന്നഡിഗ, ഹുഡുഗരു, ജാക്കി, രാജകുമാര എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ബെട്ടദ ഹൂവു എന്ന ചിത്രത്തിലെ അഭിനയത്തിനു് 1985 ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു.