Fri. May 3rd, 2024
മാന്നാർ:

നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം കുട്ടനാടിനൊപ്പം അപ്പർകുട്ടനാട്ടിലും ബാധകമാക്കണ മെന്ന് അപ്പർകുട്ടനാട് കാർഷിക വികസന സമിതി ചെയർമാൻ ഗോപൻ ചെന്നിത്തല. ഇതുസംബന്ധിച്ച്​ മന്ത്രി പി പ്രസാദിനു നിവേദനം നൽകി. കുട്ടനാടിനെപ്പോലെ തന്നെ കടുത്ത പാരിസ്ഥിക ആഘാതം നേരിടുന്ന പ്രദേശമാണ് അപ്പർകുട്ടനാട്.

കിഴക്ക് നിന്ന് ഒഴുകി വരുന്ന അറുപത് ശതമാനം മലവെള്ളം ആദ്യമൊഴുകിയെത്തുന്നത് അപ്പർകുട്ടനാട് പ്രദേശങ്ങളിലാണ്.പ്രളയകാലയളവിൽ ഈ പ്രദേശത്തെ ജനങ്ങൾ എറെ ദുരിതബാധിതരുമാണ്. പരിസ്ഥിതിയെയും കൃഷിഭൂമിയെയും സംരക്ഷിച്ച് നിലനിർത്താൻ നിലവിൽ നിയമമുള്ളപ്പോഴാണ്, അനധികൃതമായി ഇവിടെ നീർത്തടങ്ങളും കാർഷിക ഭൂമിയും തകൃതിയായി നികത്തുന്നത്​. ഈ നിയമ ലംഘനനടപടിയിലൂടെ അപ്പർകുട്ടനാട് മേഖലയ്ക്ക് ഭീഷണി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഗോപൻ ചെന്നിത്തല പറഞ്ഞു.