22 C
Kochi
Tuesday, September 28, 2021

Daily Archives: 30th January 2019

 തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ദുരന്തബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം തുടങ്ങുന്നത്.2012 ലും 2013 ലും 2014 ലും 2016 ലും നടത്തിയ സമരത്തെ തുടർന്ന് സർക്കാർ ഒപ്പുവെച്ച കരാർ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ദുരിതബാധിതരുടെ അമ്മമാരും സാമൂഹ്യ...
തൃശ്ശുർ:B - Tech (Civil) വിജയിച്ച് തൊഴിൽ അന്വേഷിക്കുന്നവർക്ക് നമ്മുടെ ജില്ലയിലെ പഞ്ചായത്തുകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. Rashtriya Grama Swaraj Abhiyan (RGSA) പദ്ധതികളുടെ നിർവ്വഹണത്തിന് എഞ്ചിനീയർമാരായാണ് നിയമനം. പ്രതിമാസം 25000 രൂപയാണ് വേതനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, അവയുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 4ന് രാവിലെ 10 മണിക്ക് തൃശ്ശൂർ കളക്ട്രേറ്റിന് തൊട്ടു വടക്കുഭാഗത്തുള്ള ജില്ലാ പഞ്ചായത്ത്...
പാലക്കാട്‌:പുതൂര്‍ പഞ്ചായത്തിലെ ഊരടം ഊരിലെ മണികണ്ഠന്‍, വിനീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പരിക്കേറ്റ യുവാക്കള്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.തമിഴ്‌നാട്ടിലെ കിണ്ണക്കരയിലേക്ക് അരിവാങ്ങാന്‍ പോയ തങ്ങളെ പോലീസ് വിളിച്ച് വരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിനീഷ് 'വോക്ക് മലയാള'ത്തോട് പറഞ്ഞു. സമീപത്തുള്ള റിസോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞതിനാലാണ് പൊലീസ് മര്‍ദ്ദിച്ചതെന്നും, ഇരുവരെയും രണ്ട് മണിക്കൂളോളം സമയം കിണ്ണക്കര ഔട്ട്പോസ്റ്റില്‍ പൊലീസ് തടഞ്ഞുവെച്ചതായും വിനീഷ്...
 ചെറുപ്പത്തിലെ എന്റെയൊരു അടയാളം തന്നെ "ആ ചന്ദനമിട്ട കൊച്ച്" എന്നതായിരുന്നു. ഒരു പക്കാ അമ്പലവാസിയായിരുന്ന എന്നെ വൈകുന്നേരങ്ങളിൽ കാണണമെങ്കിൽ വീടിന് ഇടതുവശത്തേക്ക് ഒറ്റ ഓട്ടമോടിയാൽ ഇടിച്ചുനിൽക്കുന്ന വല്യമ്പലം എന്ന ശങ്കര നാരായണ സ്വാമി ക്ഷേത്രത്തിലോ, വീടിനു വലതുവശത്തുള്ള കൊച്ചമ്പലമെന്ന അമ്മൻകോവിലിലോ നോക്കണമായിരുന്നു. മണ്ഡലകാലവും ഉത്സവകാലവും ഏതാണ്ട് ഇരുട്ടുവെളുക്കും വരെ ഞാനും കൂട്ടാരും ഇങ്ങനെ ഒരമ്പലത്തിൽ നിന്ന് മറ്റേതിലേക്ക് കറങ്ങിക്കറങ്ങി നടക്കും.അയ്യപ്പൻവിളക്കുകൾ എന്നുമുണ്ടാകും മണ്ഡലകാലം തുടങ്ങിയാൽ. കൊച്ചമ്പലത്തിലെ പാട്ടിന്റെ സ്ഥലത്തു...
 വയനാട്:1812-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ്‌ കുറിച്യകലാപം. മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതി നയങ്ങള്‍ക്കെതിരായിരുന്നു കുറിച്യരുടെ കലാപം. പഴശ്ശിരാജയ്ക്കു വേണ്ടി കുറിച്യരും കുറുമ്പരും നടത്തിയ പടയോട്ടങ്ങൾ ചരിത്രത്തിന്‍റെ തന്നെ ഭാഗമാണ്.1802 ലെ പനമരം കോട്ട ആക്രമണം ഈസ്റ്റിന്ത്യാ കമ്പനിക്ക് മലബാറിലേറ്റ കനത്ത തിരിച്ചടികളിലൊന്നായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്‍റെ പ്രത്യേക...
#ദിനസരികള്‍ 655സീന്‍ 1രാത്രി. വളരെ കുറഞ്ഞ പ്രകാശത്തില്‍ നിഗൂഢത തോന്നിപ്പിക്കുന്ന സെക്രട്ടറിയേറ്റ് ഒരു രാവണന്‍ കോട്ടപോലെ. ലോ ആംഗിള്‍ കാമറ പതിയെ സെക്രട്ടറിയേറ്റിന്റെ മകുടത്തിലേക്ക്. ഹൈ ആംഗിള്‍‌.വോയിസ് ഓവര്‍ :- കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റെടുത്ത ആദ്യദിവസങ്ങളിലൊന്നില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിവാദ്യം ചെയ്തുകൊണ്ടു ഇങ്ങനെ പറഞ്ഞു –പിണറായിയുടെ ശബ്ദം: “ഉദ്യോഗസ്ഥരായി നീണ്ടകാലം കഴിയുന്നവര്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങളുടെ തീവ്രത പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. അത് അവരുടെ...
വ​യ​നാ​ട്:കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഒ.​എം.​ ജോ​ര്‍​ജിനെതിരെ പീ​ഡ​ന പ​രാ​തി​യു​മാ​യി ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി. വ​യ​നാ​ട് ഡി.​സി​.സി അം​ഗമാണ് ഒ.​എം. ജോ​ര്‍ജ്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് പ​രാ​തി.ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി ചൈ​ല്‍​ഡ് ലൈ​നി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഇപ്പോൾ. പെ​ണ്‍​കു​ട്ടി​യെ ഒ​ന്ന​ര വ​ര്‍​ഷത്തോളം പീ​ഡി​പ്പി​ച്ചെന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യും മാ​താ​പി​താ​ക്ക​ളും ഇ​യാ​ളു​ടെ വീ​ട്ടി​ലെ ജോ​ലി​ക്കാ​രാ​യി​രു​ന്നു.ആ​രോ​പ​ണ​വി​ധേ​യ​നാ​യ മു​ന്‍ ഡി​.സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഒ.​എം.​ ജോ​ര്‍​ജ് ഒ​ളി​വി​ലാ​ണ്.
 അഹമ്മദാബാദ് :ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍സിങ്ങ് വഗേല എന്‍.സി.പി യില്‍ ചേര്‍ന്നു. അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറാണ് ഔദ്യോഗികമായി അംഗത്വം നൽകിയത്. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ് വഗേല ഏറെക്കാലമായുള്ള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്.രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി യെ വഗേലയും അനുയായികളും പിന്തുണച്ച്‌ വോട്ടു ചെയ്തിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസുമായുള്ള ബന്ധം ഉലഞ്ഞത്. പിന്നീട് ബി.ജെ.പി യോട് അടുത്തെങ്കിലും, അവിടെ അര്‍ഹിച്ച പരിഗണന...
തിരുവനന്തപുരം:ശബരിമലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 250 കോടിയോളം രൂപ സഹായം തേടാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മാണത്തിനുമാണ് ദേവസ്വം ബോര്‍ഡ് സഹായം തേടുന്നത്. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 98 കോടിയോളം രൂപയുടെ കുറവ് വന്നിരുന്നു. ക്ഷേത്രങ്ങളുടെ വരുമാനത്തിലുണ്ടായ കുറവ് പൂര്‍ണമായി തിട്ടപ്പെടുത്തിയ ശേഷം ആവശ്യമായ തുക സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന്...
തിരുവനന്തപുരം:തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്ന ബി.ജെ.പി യുടെ നിര്‍ദ്ദേശം പരിഗണിക്കാൻ ഇന്ന് ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. എട്ട് സീറ്റുകൾ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ബി.ഡി.ജെ.എസ് ബി.ജെ.പിയോട് സീറ്റ് തർക്കം തുടങ്ങിയത്. എട്ട് സീറ്റിനു പകരം ഇപ്പോൾ ആറ് സീറ്റെങ്കിലും ഇല്ലാതെ പറ്റില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍ട്ടി. തുഷാറിന്‍റെ സ്ഥാനാര്‍ത്ഥിത്വവും ബി.ജെ.പി-ബി.ഡി.ജെ.എസ് തര്‍ക്കത്തിന്‍റെ ഒരു പ്രധാന കാരണമാണ്. അതേ സമയം തുഷാറകാട്ടെ, മത്സരിക്കാൻ തയ്യാറായതായി റിപ്പോർട്ടുകളില്ല.ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ടാണ്...