31 C
Kochi
Sunday, September 19, 2021

Daily Archives: 17th January 2019

കൊച്ചി:കുഞ്ഞു വിരലുകള്‍കൊണ്ട് വര്‍ണവിസ്മയം തീര്‍ത്ത് കടന്നുപോയ നിറങ്ങളുടെ രാജകുമാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് എം ടി ജോസഫ് അന്തരിച്ചു. ഇന്ന് വൈകിട്ട് കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം.മുപ്പത്തിനാലു വര്‍ഷം മുന്‍പ് വിടപറഞ്ഞ കുരുന്നു പ്രതിഭയുടെ ഓര്‍മയില്‍ കൊച്ചി കലൂരിലുള്ള വസതിയില്‍ കഴിയുകയായിരുന്നു എം ടി ജോസഫ്. ഏഴാം വയസ്സില്‍ ലോകത്തോടു വിടപറഞ്ഞ എഡ്മണ്ട് തോമസ് ക്ലിന്റ് അപ്പോഴേക്കും വരച്ച് തീര്‍ത്തിരുന്നത് ഇരുപത്തിയയ്യായിരം ചിത്രങ്ങളാണ്. ഏകമകനായിരുന്ന ആ അത്ഭുത ചിത്രകാരന്റെ...
ചെന്നൈ:ചലച്ചിത്ര സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈയിലെ തന്റെ വസതിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. സിദ്ദിഖ്-ലാലിന്റെ സംവിധായക കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾക്ക് സംഗീതം നൽകിയാണ് ബാലകൃഷ്‌ണൻ മലയാളികളുടെ ശ്രദ്ധയാകർഷിക്കുന്നത്. എൺപതുകളുടെ അവസാനവും, തൊണ്ണൂറുകളുടെ ആദ്യവും പുറത്തിറങ്ങിയ നിരവധി ജനപ്രിയ ചലച്ചിത്ര ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി.പാലക്കാട് ജില്ലയിലെ ചിറ്റലഞ്ചേരിയിലാണ് ബാലകൃഷ്ണൻ ജനിച്ചത്. കോയമ്പത്തൂരിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. പിന്നീട് സിനിമകളിൽ അവസരം...
കൊടുവള്ളി:വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയില്‍ കൊടുവള്ളിയിലെ ഇടത് സ്വതന്ത്ര എം.എൽ.എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി സ്വദേശികളായ, മുസ്ലീംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ. പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.കൊടുവള്ളി തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി എം.എ. റസാഖ് മാസ്റ്ററെ, വ്യക്തിഹത്യ ചെയ്‌തെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, കാരാട്ട് റസാഖിന്റെ...
മുംബൈ:ഡാൻസ്ബാറുകളുടെ കാര്യത്തിൽ സുപ്രീം കോടതി, വ്യാഴാഴ്ച വിധി പുറപ്പെടുവിച്ചു. വിധിയനുസരിച്ച് മുംബൈയിലെ ഡാൻസ് ബാറുകൾക്ക് ഇനി തുറന്നുപ്രവർത്തിക്കാം. 2005 ന് ശേഷം മുബൈയിൽ ഡാൻസ് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചിരുന്നില്ല. മുംബൈയിലെ ബാർ, ഹോട്ടലുടമകൾ മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ നൽകിയ ഹരജിയിലാണ് സുപ്രീം കോടതി വാദം കേട്ട് വിധി പ്രസ്താവിച്ചത്.ചില ഉപാധികളോടെയാണ് സുപ്രീം കോടതി ഡാൻസ് ബാറുകൾ വീണ്ടും പ്രവർത്തിക്കാനുള്ള അനുമതി നൽകിയത്. നോട്ടുകളും നാണയങ്ങളും നൃത്തം ചെയ്യുന്നവരുടെ...
ജയ്‌പൂർ, രാജസ്ഥാൻ:മുൻ കേന്ദ്രമന്ത്രിയും, മുതിർന്ന കോൺഗ്രസ്സ് നേതാവുമായ സി. പി ജോഷിയെ രാജസ്ഥാൻ നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തു. 68 വയസ്സുകാരനായ ജോഷി നാഥ്ദ്വാരയിലെ സീറ്റിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.2008 ൽ നിയമസഭാതെരഞ്ഞെടുപ്പിൽ ഒരു വോട്ടിനാണ് ജോഷിക്ക് സീറ്റ് നഷ്ടപ്പെട്ടത്. പിന്നീട് ഭിൽവാരയിൽ നിന്ന് ലോകസഭാ സീറ്റ് നേടി എം .പി ആയ അദ്ദേഹം 2009 മുതൽ 2013 വരെ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി. പി. ജോഷി, രാജസ്ഥാൻ...
കേമാൻ:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ നോട്ടുനിയന്ത്രണം പ്രഖ്യാപിച്ച് കേവലം 13 ദിവസത്തിനുശേഷമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവലിന്റെ ഇളയ മകനായ വിവേക് ദോവൽ, നികുതി ബാദ്ധ്യത കുറവുള്ള സ്ഥലമായ കേമാൻ ദ്വീപിൽ ഒരു ഹെഡ്ജ് നിക്ഷേപം ആരംഭിക്കുന്നത്.യു. കെ., യു. എസ്., സിംഗപ്പൂർ, കേമാൻ ദ്വീപുകൾ എന്നിവിടങ്ങളിൽനിന്ന് ഇതിന്റെ വിനിമയരേഖകൾ കാരവാന് (Caravan) ലഭിച്ചിട്ടുണ്ട്. അതിൽപ്പറയുന്ന പ്രകാരം പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തനായ അജിത്ത് ദോവലിന്റെ ഇളയ മകനായ...
#ദിനസരികൾ 642  ബി ജെ പിയില്‍ നിന്നും ജനാധിപത്യപരമായ ഒരു മൂല്യവും നാം പ്രതീക്ഷിക്കരുത്. ലക്ഷ്യംപോലെ തന്നെ മാര്‍ഗ്ഗവും പ്രധാനമാണ് എന്നൊക്കെയുള്ള മഹദ്വചനങ്ങള്‍ ഒന്നാംക്ലാസിലെത്തുന്നതിനു മുമ്പേ തന്നെ അവര്‍ ഉപേക്ഷിച്ചു കഴിഞ്ഞതാണ്. ഉദ്ദേശം നേടിയെടുക്കാന്‍ എന്തു തെമ്മാടിത്തരവും ചെയ്യാന്‍ അക്കൂട്ടര്‍ ഒരു കാലത്തും മടിച്ചിട്ടില്ലെന്നു അവരുടെ ചരിത്രം നമ്മോടു പറയും. അതുകൊണ്ട് ഓപ്പറേഷന്‍ താമര എന്ന പേരില്‍ കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വേണ്ടി ബി ജെ പിയും കൂട്ടരും നടത്തുന്ന...