22 C
Kochi
Tuesday, September 28, 2021

Daily Archives: 31st January 2019

കോഴിക്കോട്:നാടകങ്ങള്‍ ഓര്‍മ്മയാകുന്ന കാലത്ത് നാടകങ്ങളുടെ പ്രതാപകാലത്തെ തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാടകഗ്രാമം കൂട്ടായ്മ. കഴിഞ്ഞ 19 വർഷക്കാലമായി ഗ്രാമങ്ങളിലെ നാടകക്കൂട്ടായ്മയിലൂടെ, വേരറ്റുപോവുന്ന നാടകസൗഹൃദങ്ങളെ കൂട്ടിയിണക്കി നാടകാവതരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് നാടകഗ്രാമം. നാടകാവതരണങ്ങൾ, തിയേറ്റർ എൻറിച്ച്മെന്റ് പ്രോഗ്രാം, നാടകപ്രവർത്തകരുടെ കുടുംബ സംഗമങ്ങൾ, നാടകപ്രവർത്തകർക്കായുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയമാവുകയാണ് നാടകഗ്രാമം.നാടകഗ്രാമത്തിന്‍റെ നേതൃത്വത്തില്‍ വെള്ളിപറമ്പ് കീഴ്‌മാട് ദയാ ഓഡിറ്റോറിയത്തിൽ നാടകാഭിനയപരിശീലനം ആരംഭിച്ചു. ഡോ. സാംകുട്ടി പട്ടംകരി (നാഷണൽ സ്കൂൾ ഓഫ് ഡ്രാമ), ടി. സുരേഷ് ബാബു (നാടകഗ്രാമം ഡയറക്ടർ)...
പാലക്കാട്:ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ പോലീസ് സ്റ്റേഷനായി ചാലിശ്ശേരി. ചാലിശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളും നാഗലശ്ശേരിയുടെ ചില ഭാഗങ്ങളും ചേർന്നതാണ് ചാലിശ്ശേരി സ്റ്റേഷൻ. പദ്ധതി നടപ്പാകുന്നതോടെ കുഞ്ഞുങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിലെ നടപടികളും അവർക്കുവേണ്ട നിയമസഹായവും സ്റ്റേഷനിലൂടെ ലഭ്യമാകും.കേരള പോലീസിന്റെ ചിൽഡ്രൻ ആൻഡ്‌ പോലീസ് (സി.എ.പി.) പരിപാടിയുടെ ഭാഗമായാണിത്. പോലീസ് ഹൗസിങ്‌ ആൻഡ്‌ കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണച്ചുമതല. പോലീസ് വകുപ്പിന്‍റെ ഒമ്പതു ലക്ഷം രൂപയും വി.ടി. ബൽറാം എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള...
തിരുവനന്തപുരം:ഭൂമി കൈയേറ്റവും പരിസ്ഥിതി ചട്ടലംഘനവും സംബന്ധിച്ച പരാതികള്‍ക്ക് ചെവികൊടുക്കാതെ പി.വി.അന്‍വറിനെ നിലനിര്‍ത്തി പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി പുനഃസംഘടിപ്പിച്ചു. അൻവറിന്റെ ചീങ്കണ്ണിപ്പാലയിലെ തടയണ, വിവാദ വാട്ടര്‍ തീം പാര്‍ക്ക് എന്നിവയെല്ലാം നിയമനടപടി നേരിടുന്നതിനിടെയാണ് പി.വി.അന്‍വറിനെ നിലനിര്‍ത്തി പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി പുനഃസംഘടിപ്പിച്ചത്.രണ്ടരവര്‍ഷം കൂടുമ്പോഴാണ് നിയമസഭാസമിതികള്‍ പുനഃസംഘടിപ്പിക്കുന്നത്. നിലവിലുള്ള സഭ രണ്ടര വര്‍ഷം തികച്ചതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എല്ലാ സമിതികളും പുനഃസംഘടിപ്പിച്ചത്. മുല്ലക്കര രത്നാകരന്‍...
ന്യൂഡൽഹി:കേരളത്തിലെ നദികളിലെ വര്‍ദ്ധിക്കുന്ന മലിനീകരണത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും മലിനീകരണം ഉണ്ടാക്കുന്നവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നിര്‍ദ്ദേശവുമായി ദേശീയ ഹരിത ട്രൈബ്യുണലിന്റെ നിര്‍ണ്ണായക ഉത്തരവ്. കരമനയാര്‍, പെരിയാര്‍, തിരൂര്‍, പൊന്നാനി നദി മലിനീകരണവുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന സര്‍ക്കാരിനെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള ഹരിത ട്രൈബ്യുണല്‍ ഇടപെടല്‍.മലിനമായ നദികളെ പുനരുജ്ജീവിപ്പിക്കാന്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ വി രാമകൃഷ്ണപ്പിള്ള അധ്യക്ഷനായ സമിതിയെ നിയമിച്ചു. പെരിയാറിലേക്ക്...
#ദിനസരികള്‍ 656ഡോ. കെ. എന്‍ പണിക്കര്‍, ഹിന്ദുവര്‍ഗ്ഗീയതയെ ഫാഷിസം എന്നു വിളിക്കാമോ എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ്, “വര്‍ഗ്ഗീയതയില്‍ നിന്ന് ഫാഷിസത്തിലേക്ക്” എന്ന ലേഖനം ആരംഭിക്കുന്നത്. വര്‍ഗ്ഗീയത രണ്ടു വിശ്വാസപ്രമാണങ്ങള്‍ തമ്മിലുള്ള ഇടംതിരിയലുകളാണെങ്കില്‍ ഫാഷിസം അടക്കി ഭരിക്കലുകളെയാണ് അര്‍ത്ഥമാക്കുന്നതെന്നതുകൊണ്ട് മതവര്‍ഗ്ഗീയത ഫാഷിസമാകുന്നില്ല എന്നൊരു ധാരണയിലാണ് ഒരു കാലത്ത് നാം പുലര്‍ന്നു പോന്നത്.ഇതേ ആശയത്തെ പിന്‍പറ്റിക്കൊണ്ട് ചില പരാമര്‍ശങ്ങള്‍ എം എന്‍ വിജയനും പ്രകടിപ്പിച്ചിട്ടുണ്ട്. ആറെസ്സെസിന് ഒരിക്കലും ഇന്നു കാണുന്ന തരത്തിലുള്ള...