22 C
Kochi
Tuesday, September 28, 2021

Daily Archives: 23rd January 2019

 തൂത്തുക്കുടി:തൂത്തുക്കുടി കൂട്ടകൊലപാതകത്തിൽ പരിക്കേറ്റു കിടക്കവേ ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയ സൂപ്പർസ്റ്റാർ രജനികാന്തിനോട് 'നിങ്ങൾ ആരാണ്?' എന്ന് പ്രതിഷേധ അർത്ഥത്തിൽ ചോദിച്ച് പ്രശസ്തനായ വിദ്യാർത്ഥി നേതാവ് കെ. സന്തോഷ് രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റെർലൈറ്റ് കോപ്പറിനെതിരെയുള്ള പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തതായി ആരോപിച്ചാണ് വ്യാഴാഴ്ച സന്തോഷിനെ അറസ്റ്റ് ചെയ്തതെന്നാണ് മാധ്യമ റിപ്പോർട്ട്. സെക്ഷൻ 153 (എ) (ബി), 505 (1) (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാളെ...
 തൃശൂര്‍:2017 കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റായ കനകശ്രീ പുരസ്‌ക്കാരം എസ്. കലേഷിന്റെ 'ശബ്ദമഹാസമുദ്രം' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു.പി. പവിത്രന്റെ 'മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം' എന്ന കൃതിക്ക് ഐ.സി ചാക്കോ ചാക്കോ പുരസ്ക്കാരം ലഭിച്ചു.മുരളി തുമ്മാരുകുടിക്കാണ് ഉപന്യാസത്തിനുള്ള സിബി കുമാര്‍ പുരസ്ക്കാരം. ഡോ. പി. സോമന്റെ 'മാര്‍ക്സിസം ലൈംഗികത സ്ത്രീപക്ഷം' എന്ന കൃതിക്ക് വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എന്‍ പിള്ള പുരസ്‌ക്കാരവും പി.കെ. ശ്രീധരന്റെ അദ്വൈതശിഖരത്തിന് വൈദിക സാഹിത്യത്തിനുള്ള കെ.ആര്‍...
 പട്ടാമ്പി:കേരളം, കവിത: ഭാവിയിലേക്കുള്ള വീണ്ടെടുപ്പുകൾ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കവിതയുടെ കാർണിവലിന് ബുധനാഴ്ച പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിൽ തുടക്കമാവും. 23 ന് രാവിലെ 9.30 ന് നടക്കുന്ന നവോത്ഥാന സെമിനാറോടെയാണ് കാർണിവലിന്റെ നാലാംപതിപ്പിന് തുടക്കമാവുന്നത്.സെമിനാറിൽ എം. എൻ. കാരശ്ശേരി ആമുഖഭാഷണം നടത്തും. ഉച്ചയ്ക്ക് ഈ.മ.യൗ സിനിമയുടെ തിരക്കഥ പ്രകാശനം ചെയ്യും. തുടർന്നു നടക്കുന്ന ചർച്ചയിൽ ചിത്രത്തിന്റെ സംവിധായകൻ ലിജോജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് തുടങ്ങിയവർ പങ്കെടുക്കും.നാലുദിവസത്തെ കാർണിവലിൽ...
ന്യൂഡല്‍ഹി:ഇന്ത്യയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വോട്ടിംഗ് യന്ത്രങ്ങളുടെ അപാകത തുറന്നു കാണിച്ച് യു എസ് ഹാക്കറും ഇന്ത്യന്‍ 'ഇവിഎം' രൂപകല്‍പ്പനയില്‍ പങ്കാളിയുമായിരുന്ന സയ്‌ദ് ഷൂജ. ലണ്ടനില്‍ വെച്ചു നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മാധ്യമപ്രവര്‍ത്തകരോട് ഷൂജ തന്‍റെ വെളിപ്പെടുത്തലുകള്‍ നടത്തിയത്.2014 ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ഷൂജ ആരോപിക്കുന്നത്. ആവശ്യമെങ്കില്‍ ഹാക്ക് ചെയ്ത രീതി വീണ്ടും കാണിക്കാമെന്നും അദ്ദേഹം...
#ദിനസരികൾ 648നവോത്ഥാന മുന്നേറ്റങ്ങളുടെ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ ഇടതുപക്ഷത്തിന്, വിശിഷ്യ സി പി ഐ എമ്മിന് എന്താണ് യോഗ്യതയെന്നുള്ള ചോദ്യം വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഒട്ടുമിക്ക വേദികളിലും ഉയര്‍ന്നു കേള്‍ക്കാറുണ്ട്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടില്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹം വരെയുള്ള ഉജ്ജ്വലമായ ഉടച്ചു വാര്‍ക്കലുകളില്‍ ഇടതുപക്ഷത്തിനുള്ള പങ്ക് പൂജ്യമാണെന്നാണ് അത്തരക്കാര്‍ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ നവോത്ഥാന കാലസമരങ്ങളുടെ ശേഷക്കാര്‍ തങ്ങളാണെന്ന് പല ഇടതു പക്ഷ...