24 C
Kochi
Thursday, December 9, 2021

Daily Archives: 29th January 2019

 തിരുവനന്തപുരം:നഗരസഭയുടെ ആദ്യ വനിതാ ലോഡ്ജ് ശ്രീകണ്‌ഠേശ്വരത്ത് മേയർ വി.കെ.പ്രശാന്ത് ഉദ്ഘാടനംചെയ്തു. നഗരത്തിൽ എത്തുന്ന സ്ത്രീകൾക്കു സുരക്ഷിതമായി താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഷീ ലോഡ്ജ് ആരംഭിക്കുന്നതെന്ന് മേയർ പറഞ്ഞു. എട്ടുപേർക്കുള്ള ഡോർമിറ്ററിയും രണ്ട് ഡബിൾ റൂമുകളും ഉൾപ്പെടെ 12 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ആദ്യം ഒരുക്കിയിട്ടുള്ളത്.75 ലക്ഷം ചെലവിട്ട് ഒരു ബ്ലോക്ക് കൂടി പണിയുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിങ്‌...
 പെരിന്തൽമണ്ണ:സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് നഗരസഭ നടപ്പാക്കുന്ന സുധീര പദ്ധതിയിൽ പെൺകരുത്തിന്‍റെ പ്രതീകമായി കായിക പരിശീലനത്തിൽ ഏഴാമത്തെ ബാച്ചും പരിശീലനം പൂർത്തിയാക്കി. സംസ്ഥാനത്തുതന്നെ ആദ്യമായി ഇത്തരമൊരു പദ്ധതി ഏറ്റെടുത്ത് നടത്തിയത് 2013-14 വാർഷിക പദ്ധതിയിൽ പെരിന്തൽമണ്ണ നഗരസഭയാണ്. ആദ്യ ബാച്ചിൽ 150 വനിതകളാണ് പരിശീലനത്തിനായി എത്തിയത്. എന്നാല്‍ ഈ സാമ്പത്തിക വർഷം അത് 800 വനിതകളായി ഉയര്‍ന്നു. 34 വാർഡിലും സന്നദ്ധരായ എല്ലാ വനിതകൾക്കും സുരക്ഷാ- പ്രതിരോധത്തിലൂന്നിയ മാർഷ്യൽ ആർട്‌സ്,...
തിരുവനന്തപുരം:അസുഖം മൂലം അവശതയനുഭവിക്കുന്ന കൂട്ടുകാരനെ സഹായിക്കാൻ കലാകാരന്മാർ അണിനിരക്കുന്നു.മലയാളസിനിമയുടെ ഭാഗമായ പ്രിയ കലാകാരി സേതുലക്ഷ്മിയുടെ മകനായ കിഷോർ വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് വിഷമാ‍വസ്ഥയിലാണ്. പത്തുവർഷമായി ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തിപ്പോരുന്നത്. അദ്ദേഹത്തെ സഹായിക്കാൻ വേണ്ടി ധനശേഖരണത്തിനായി കലാകാരന്മാരുടെ കൂട്ടായ്മ മുന്നിട്ടിറങ്ങിയിട്ടുണ്ട്.സിനിമ, സീരിയൽ, കോമഡി, നൃത്തം എന്നീ രംഗങ്ങളിലെ കലാകാരന്മാരെ അണിനിരത്തി 2019 ഫെബ്രുവരി 11 ന് വൈകുന്നേരം 5 മണി മുതൽ തിരുവനന്തപുരത്ത് പൂജപ്പുര മൈതാനിയിൽ “സൌഹൃദരാവ്” എന്ന പേരിൽ...
ന്യൂഡൽഹി:പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, പുണ്യപ്രസൂണ്‍ ബാജ്‌പേയി എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. റിപ്പബ്ലിക് ദിനത്തില്‍ തുടങ്ങാനിരുന്ന തങ്ങളുടെ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണാനുമതി നിഷേധിച്ചതായ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് രംഗത്തെത്തിയത്. ടാറ്റ സ്‌കൈയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍, ചാനല്‍ എയര്‍ ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നും കപില്‍ സിബല്‍ ജയ്‌പൂരില്‍ പറഞ്ഞു.വീകോണ്‍ മീഡിയയുടെ ഉടമസ്ഥതയിലുള്ളതാണ് ചാനല്‍. കോണ്‍ഗ്രസ് നേതാക്കളായ...
 ഹൈദരാബാദ്:മാവോയിസ്റ്റ് അനുകൂലികളെന്ന് മുദ്രകുത്തി പൂനെ പോലീസ് നിരവധി കവികളെയും, എഴുത്തുകാരെയും, ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തിരുന്നു. ജാതിവെറിക്കെതിരെ പോരാടുന്ന 'കുല നിർമൂലന പോരാട്ട സമിതി' എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളായ പ്രൊഫ. സത്യനാരായണയും ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു. EFLU ലെ ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചറൽ സ്റ്റഡീസ് മേധാവിയാണ് ഇദ്ദേഹം.'വിപ്ലവ രചയ്തല സംഘം' എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളായ വരവര റാവു ഇദ്ദേഹത്തിന്റെ ഭാര്യാപിതാവാണ്. അദ്ദേഹം മുൻപുതന്നെ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു.ജാതിവെറിക്കെതിരെയും അടിച്ചമർത്തപ്പെട്ടവരുടെ...
 മധുര, തമിഴ്‌നാട്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുര സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തമിഴ്‌നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണോട് കൂടിയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തില്‍ മോദിക്കെതിരെ പ്രതിഷേധിച്ചത്. തമിഴ്‌നാടിനെ ചതിച്ച മോദി തിരിച്ചു പോകണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. മധുരയില്‍ എയിംസിന് തറക്കല്ലിടുന്ന ചടങ്ങിനാണ് പ്രധാനമന്ത്രി എത്തിയത്. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരെ കഴിഞ്ഞ ദിവസം ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. #GoBackModi‘ഗജ’ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ മോദി...
 ന്യൂഡല്‍ഹി:നാഷണല്‍ ദലിത് മൂവ്മെന്‍റ് ഫോര്‍ ജസ്റ്റിസും നാഷണല്‍ സെന്‍റര്‍ ഫോര്‍ ദലിത് ഹ്യൂമണ്‍ റൈറ്റ്സും സംയുക്തമായി 'ജാതിയുടെ നിഴലിലെ നീതിനിര്‍വഹണം' എന്ന പേരില്‍ പുറത്തു വിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം ദളിത് ആദിവാസി വിഭാഗങ്ങളിൽ നിന്ന് മാത്രം മൂന്നിൽ ഒന്ന് വിചാരണത്തടവുകാരുണ്ടെന്ന് വിവരങ്ങൾ. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വിവരങ്ങള്‍ അധികരിച്ചാണ് പ്രധാനമായും പഠനം നടന്നത്. ജനസംഖ്യ ആനുപാതികമായി നോക്കിയാല്‍ ഇതു വളരെ കൂടുതലാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.ഇരുപത്തിനാലു ശതമാനം മാത്രം...
സുൽത്താൻ ബത്തേരി:ഇന്ത്യയിലെ ഏറ്റവും വലിയ ചെറുകിട കർഷക കൂട്ടായ്മയായ ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ആഭിമുഖ്യത്തിൽ വിത്തുത്സവം സുൽത്താൻ ബത്തേരി ചുള്ളിയോട് റോഡിൽ ചക്കാലക്കൽ ടൂറിസ്റ്റ് ഹോമിന് എതിർവശം പ്രത്യേകം തയ്യാറാക്കിയ മൈതാനത്തിൽ നടന്നു. ജനുവരി 24 ന് വൈകീട്ട് വിത്തുഘോഷയാത്രയോടെ ആരംഭിച്ച വിത്തുത്സവത്തിന്റെ എട്ടാമത് പതിപ്പ് ജനുവരി 28 വരെയാണ് നടന്നത്.2012 ല്‍ ഫെയര്‍ ട്രേഡ് അലയന്‍സ് കേരള തുടക്കമിട്ട വിത്തുത്സവം എട്ടാമത് എഡിഷനില്‍ എത്തുമ്പോള്‍ ഇന്ത്യയിലെ...
#ദിനസരികള്‍ 654ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏതറ്റം വരെയാണ് സഞ്ചരിച്ചെത്താന്‍ കഴിയുക? ഏതെങ്കിലും വിധത്തില്‍ സ്ഥാപിതമായ വിശ്വാസങ്ങളെ ഒന്നു തൊടാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ അവ തീഗോളങ്ങളായി പൊട്ടിത്തെറിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും അതിര്‍ത്തികളില്ലാതെ വിമര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യം എന്ന ആശയത്തെ ഏതെങ്കിലും തരത്തിലുള്ള വിശ്വാസങ്ങളോട് ഭൂരിഭാഗവും അടിപ്പെട്ടിരിക്കുന്ന നമ്മുടെ സമൂഹം പൊതുവേ വകവെച്ചു തരുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഈ ചോദ്യത്തെ നമുക്കൊന്ന് തിരിച്ചിടുക. ഇങ്ങനെ :- വിശ്വാസത്തിന് മതേതര ജനാധിപത്യ സമൂഹത്തില്‍ ഏതറ്റം വരെയാണ് പോകാന്‍...
 ന്യൂഡൽഹി:മുൻ കേന്ദ്രമന്തിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജോർജ്ജ് ഫെർണാണ്ടസ് (88) അന്തരിച്ചു. വളരെക്കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. അൽഷിമേഴ്സ് രോഗബാധിതനും ആയിരുന്നു. ഈയടുത്ത് അദ്ദേഹത്തിനു പന്നിപ്പനി (swine flu) പിടിപെട്ടിരുന്നു.എൻ.ഡി.എ ഭരണകാലത്ത് (1998 ലും 2004 ലും) അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നു. പിന്നീട് രാജ്യസഭയിലും 2010 വരെ സേവനം അനുഷ്ഠിച്ചിരുന്നു.