28 C
Kochi
Friday, October 22, 2021
Home Tags West Bengal

Tag: West Bengal

പശ്ചിമ ബംഗാളിൽ കൊവിഡ് ബാധ രൂക്ഷം 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതായി മുഖ്യമന്ത്രി മമത ബാനർജി. സർക്കാർ ദൈവമോ മായാജാലക്കാരനോ അല്ലെന്നും ജനങ്ങളും മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും കൊവിഡ് പോരാട്ടത്തോട് സഹകരിക്കണമെന്നും മമത അഭ്യർത്ഥിച്ചു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ 1,690 പേർക്കാണ് പുതുതായി പശ്ചിമ ബംഗാളിൽ  കൊവിഡ് സ്ഥിരീകരിച്ചത്....

ഓണ്‍ലൈന്‍ മദ്യവിതരണത്തിന് ആമസോണിന് അനുമതി

ബംഗാൾ: മദ്യവിതരണത്തിനായി പ്രശസ്ത ഇ കോമേഴ്സ് സ്ഥാപനമായ ആമസോണിന് അനുമതി നൽകി പശ്ചിമ ബംഗാൾ. ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് അനുമതി നല്‍കിയത്. അലിബാബയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌ക്കറ്റ് ഓണ്‍ലൈന്‍ ഗ്രോസറി വിതരണ സ്ഥാപനത്തിനും ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ ഇരു കമ്പനികൾ നിലപാട് വ്യക്തമാക്കിയിട്ടില്ല.

നാശം വിതച്ച് അംഫാന്‍: ബംഗാളില്‍ മരണം 72 ആയി; പ്രധാനമന്ത്രിയോട് സഹായം തേടി മമത 

കൊല്‍ക്കത്ത:പശ്ചിമബംഗാളിലും ഒഡീഷ തീരത്തും ദുരന്തം വിതച്ച് അംഫാന്‍ ചുഴലിക്കാറ്റ്.  പശ്ചിമബംഗാളിൽ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 72 പേർ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കൊൽക്കത്തയിൽ മാത്രം മരണം 15 ആയി. ശക്തമായ ചുഴലിക്കാറ്റിൽ ആയിരക്കണക്കിന് വീടുകൾ നശിച്ചു. വീട് തകര്‍ന്നുവീണും,  വീടിന് മുകളിൽ മരം വീണും, തകർന്നുവീണ...

കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് പോകേണ്ട അതിഥിതൊഴിലാളികള്‍ക്കായി 28 ട്രെയിന്‍ സര്‍വീസുകള്‍ 

ബംഗാള്‍:ലോക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ പശ്ചിമബംഗാള്‍ തൊഴിലാളികളില്‍ മടങ്ങിപോകാന്‍ ആഗ്രഹിക്കുന്നവരെ സംസ്ഥാനത്തേക്ക് തിരികെയെത്തിക്കാന്‍ മമത ബാനര്‍ജി സര്‍ക്കാരിന്‍റെ തീരുമാനം. ഇതിനായി 28 ട്രെയിന്‍ സര്‍വീസുകള്‍ അനുനവദിച്ച് ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.ഈ മാസം 19 മുതല്‍ അടുത്ത മാസം 15 വരെയുള്ള കാലയളവിലായിരിക്കും സര്‍വീസുകളെന്ന് ബംഗാള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും കുടിയേറ്റതൊഴിലാളികളുടെ...

കൊറോണ: പശ്ചിമബംഗാളിൽ 10 രോഗികൾ

കൊൽക്കത്ത:   പശ്ചിമ ബംഗാളിലെ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ആയതായി അധികൃതർ അറിയിച്ചു. കൊറോണ വൈറസ് അണുബാധയുണ്ടെന്ന് കണ്ടെത്തിയ അറുപത്തിയാറുകാരനായ ഒരാളെ ഇവിടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.രോഗം ബാധിച്ച് ഒരാൾ തിങ്കളാഴ്ച മരിച്ചു. മറ്റുള്ളവരുടെ ചികിത്സ തുടരുന്നു.

ബംഗാള്‍; അമിത് ഷായുടെ അടുത്ത ലക്ഷ്യം

കൊല്‍ക്കത്ത: ബംഗാളിനെ കാവി പുതപ്പിക്കുക എന്നത് ബിജെപിയുടെ ചിരകാല സ്വപ്നമാണ്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നാടിനെ, വിഭജനകാലത്തെ കുപ്രസിദ്ധമായ വര്‍ഗീയ കലാപങ്ങളുടെ നാടിനെ 2020 ലെങ്കിലും കൈപ്പിടിയിലൊതുക്കാന്‍ കഴിയുമെന്നാണ് ബിജെപി കരുതുന്നത്. ഇതിനുള്ള ആദ്യ ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. ബംഗാളും കേരളവും തമിഴ്‌നാടും പിടിച്ചാല്‍ തങ്ങള്‍ക്ക് ഇന്ത്യയില്‍ കീഴടക്കാന്‍ കഴിയാത്തതായി...

റിപ്പബ്ലിക് ദിന പരേഡ്: ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കി കേന്ദ്ര സർക്കാർ

കൊൽക്കത്ത:   ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ള ടാബ്ലോ ഒഴിവാക്കി പ്രതിരോധ മന്ത്രാലയം. എന്നാൽ റിപ്പബ്ലിക് ദിന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും ടാബ്ലോകള്‍ ഉണ്ടായിരിക്കും.ഇന്ത്യൻ പ്രതിരോധ വകുപ്പാണ് അപേക്ഷകള്‍ പരിശോധിച്ച് ടാബ്ലോകളുടെ തെരഞ്ഞെടുപ്പ് നടത്തിയത്. വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവര്‍...

പൗരത്വ നിയമം; ബംഗാൾ ജനതയെ ഒരുമിച്ചു നിർത്താൻ തെരുവിൽ സമരത്തിനിറങ്ങി മമത

കൊല്‍ക്കത്ത:ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എപ്പോഴും രാഷ്ട്രീയ മുന്നേറ്റങ്ങൾക്കായി എപ്പോഴും തിരഞ്ഞെടുക്കുന്നത് കൊൽക്കത്തയിലെ തെരുവുകളാണ്. പൗരത്വ രജിസ്റ്ററിനെതിരായും ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും രണ്ട് റാലികളാണ് മമതയുടെ മുൻകയ്യിൽ നടന്നത്.തന്റെ ശവശരീരത്തില്‍ ചവിട്ടിയല്ലാതെ രണ്ട് നിയമങ്ങളും നടപ്പിലാക്കാന്‍ ഇവിടെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് റാലികള്‍ നടത്തിയത്. നന്ദിഗ്രാം -...

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 7

#ദിനസരികള്‍ 886   “പശ്ചിമബംഗാളില്‍ സിപിഎം 1990 കളില്‍ എന്തായിരുന്നുവോ അതുപോലെയായിരിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടി ഘടകം. അവസരവാദികള്‍ അത്തരമൊരു സംസ്കാരം ഇഷ്ടപ്പെടുകയും പാര്‍ട്ടിപ്രമാണിമാരെ സ്തുതിപാടി വേണ്ടതൊക്കെ നേടുകയും ചെയ്യുന്നു. ഇത്തരക്കാരാണ് കേരളത്തില്‍ ഇടതുപക്ഷം നേരിടുന്ന ഭീഷണി. അതുകൊണ്ടു തന്നെ പരിഹാരമാര്‍ഗ്ഗം അതിലളിതമാണ്. പാര്‍ട്ടിക്കകത്ത് ബൌദ്ധികവും നൈതികവുമായ അര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ...

പശ്ചിമബംഗാളില്‍ ഇടതു പാര്‍ട്ടികളുമായി സഖ്യത്തിന് സോണിയാഗാന്ധിയുടെ പച്ചക്കൊടി

  ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയ്ക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന സോണിയാ ഗാന്ധി അനുമതി നല്‍കി. 2021-ലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്...