25 C
Kochi
Wednesday, December 1, 2021
Home Tags West Bengal

Tag: West Bengal

പശ്ചിമബംഗാളിൽ ആദ്യഘട്ട പരസ്യപ്രചാരണം ഇന്നവസാനിക്കും, പ്രചാരണം ആവേശമാക്കി നേതാക്കൾ

കൊൽക്കത്ത:പശ്ചിമ ബംഗാൾ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും. ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ വംഗനാട്ടിലെ പ്രചാരണം ആവേശമാക്കാനെത്തിയിട്ടുണ്ട്. അക്രമത്തിൽ നിന്ന് പശ്ചിമബംഗാളിനെ മോചിപ്പിക്കണമെന്ന ആവശ്യമാണ് നരേന്ദ്ര മോദി ഇന്നലെ മുന്നോട്ടുവച്ചത്.വര്‍ഗീയ പ്രീണന നയത്തിനെതിരെ ജനംവിധിയെഴുതുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ഇതിനിടെ...

വീല്‍ചെയറില്‍ പ്രചാരണത്തിനൊരുങ്ങി മമത ബാനര്‍ജി

 കൊൽക്കത്ത:പ്രചാരണത്തിനിടെ പരിക്കേറ്റ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടതിന് പിന്നാലെ വീല്‍ചെയറില്‍ പ്രചാരണത്തിനിറങ്ങാൻ ഒരുങ്ങുകയാണ്. പൂര്‍ണമായി ഭേദമായില്ലെങ്കിലും വരും ദിവസങ്ങളില്‍ തൃണമൂല്‍ പ്രചാരണത്തെ നയിക്കാനാണ് നീക്കമെന്ന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.48 മണിക്കൂർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്​ടർമാർ നിർദേശിച്ചുവെങ്കിലും മമതയുടെ അഭ്യർഥന മാനിച്ച്​ ഡിസ്​ചാർജ്​...
fake photos circulating as Modi's Bengal rally pictures

മോദിയുടെ മെഗാറാലിയെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങൾ

 കൊൽക്കത്ത:പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ മെഗാറാലി നടത്തി അവിടുത്തെ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇതേ റാലിയുടെ ചിത്രങ്ങൾ എന്ന പേരിൽ വൻതോതിൽ നിരവധി ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തു. എന്നാൽ ബിജെപിയുടെ അനുയായികൾ പ്രചരിപ്പിച്ച ചിത്രങ്ങളിൽ ചിലത് മറ്റ് രാഷ്ട്രീയ...

പശ്ചിമബം​ഗാൾ കോൺഗ്രസിൽ,ഐഎസ്എഫ് സഖ്യത്തെ ചൊല്ലി പൊട്ടിത്തെറി

ന്യൂഡൽഹി:അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫുമായുള്ള സഖ്യത്തെച്ചൊല്ലി പശ്ചിമബം​ഗാൾ കോൺ​ഗ്രസിൽ പൊട്ടിത്തെറി. സംസ്ഥാനത്തെ സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള തീരുമാനങ്ങളാണ് വേണ്ടതെന്ന് ബംഗാൾ പി സി സി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പറയുന്നു. എന്നാൽ, കോൺ​ഗ്രസിന്റെ നയങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമാണ് ഈ സഖ്യമെന്ന് ആനന്ദ് ശർമ്മ പറയുന്നു.ഇന്നലെ വൈകുന്നേരമാണ് മുതിർന്ന കോൺ​ഗ്രസ്...
Assembly election on April 6th

പത്രങ്ങളിലൂടെ: കേരളം ഏപ്രിൽ 6ന് ബൂത്തിലേക്ക്; ഗോദയിൽ നേതാക്കൾ

 പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നുhttps://www.youtube.com/watch?v=BuRHi4DLGdE

പശ്ചിമബംഗാളിൽ സീറ്റു വിഭജന ചർച്ചകൾ പൂർത്തിയാക്കി സിപിഎമ്മും കോൺഗ്രസും

കൊൽക്കത്ത:പശ്ചിമബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റു വിഭജന ചർച്ചകൾ പൂർത്തിയാക്കി സിപിഎമ്മും കോൺഗ്രസും. സിപിഎം ആസ്ഥാനത്തു വിളിച്ചു ചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരിയും ഇടതു മുന്നണി ചെയർമാൻ ബിമൻ ബോസുമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ എത്ര സീറ്റിൽ ഇരുകക്ഷികളും...
Dilip-Ghosh-

കയ്യും കാലും തല്ലിയൊടിക്കും, കുഴിച്ചുമൂടും;തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധഭീഷണി മുഴക്കി ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊൽക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കി പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ശീലം ആറ് മാസത്തിനകം മാറ്റിയില്ലെങ്കില്‍ കയ്യും കാലും വാരിയെല്ലുകളും തല്ലിയൊടിക്കുമെന്നും എന്നിട്ടും തുടരുകയാണെങ്കില്‍ കുഴിച്ചുമൂടുമെന്നുമാണ് ദിലീപിന്‍റെ ഭീഷണി.ഈസ്റ്റ് മിഡ്‌നാപൂരിലെ ഹാല്‍ദിയയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരെ...

തെരഞ്ഞെടുപ്പു ധാരണയില്‍ സിപിഎം തീരുമാനം, കോൺഗ്രസുമായും സഖ്യം

ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ സഖ്യങ്ങള്‍ക്കും ധാരണയ്‌ക്കും സിപിഎം കേന്ദ്രക്കമ്മിറ്റിയില്‍ തീരുമാനമായി. പാര്‍ട്ടി ശക്തമല്ലാത്ത സംസ്ഥാനങ്ങളില്‍ നിയമസഭാ, ലോക്‌ സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടുന്ന മതേതര ജനാധിപത്യ പാര്‍ട്ടികളുടെ മുന്നണിയില്‍ ചേരുകയോ സീറ്റ്‌ നീക്കു പോക്കുകളുണ്ടാക്കുകയോ ചെയ്യാന്‍ തീരുമാനിച്ചു. ഈ ധാരണയനുസരിച്ച്‌ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.പശ്ചിമബംഗാളിലും അസമിലും കോണ്‍ഗ്രസിനൊപ്പം സഹകരിക്കും. ഈ...

പശ്ചിമബംഗാളിൽ ദുർഗാപൂജ പന്തലുകളിൽ ആളുകൾക്ക് വിലക്ക്

കൊൽക്കത്ത:   നവരാത്രി - ദസറ ആഘോഷങ്ങൾക്കിടയിൽ പശ്ചിമബംഗാളിലെ ദുർഗാപൂജ പന്തലുകളിൽ ആളുകൾക്ക് പ്രവേശനം അനുവദിക്കാൻ പാടില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ ദുർഗാപൂജ പന്തലുകളും ‘നോ എൻ‌ട്രി സോൺ' ആണെന്നാണ് കോടതി വിധിച്ചത്.ജസ്റ്റിസ്സുമാരായ സഞ്ജീബ് ബാനർജി, അരിജിത്ത് ബാനർജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഉത്സവാവസരങ്ങളിൽ കൊറോണവൈറസ് വ്യാപനം...

എറണാകുളത്ത് മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിൽ 

കൊച്ചി:അൽ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ ഇന്ന് പുലർച്ചെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൻ്റെ ഭാഗമായി എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തു. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. പെരുമ്പാവൂർ, കളമശ്ശേരി ഭാഗത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ...