25 C
Kochi
Wednesday, December 1, 2021
Home Tags Pathanamthitta

Tag: Pathanamthitta

മകളുടെ കാമുകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു

പത്തനംതിട്ട: മകളുടെ കാമുകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു.ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ സജീവ് (49) ആണ് ഇന്ന് പുലര്‍ച്ചെയോടെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇലവുംതിട്ടക്ക് സമീപം കുറയാനപ്പള്ളിയിലെ ഭാര്യ വീട്ടില്‍ വച്ച് ഒരു കാറിലും ബൈക്കിലുമായി എത്തിയ സജീവിന്റെ മകളുടെ കാമുകനായ കോന്നി സ്വദേശിയായ യുവാവും...

പത്തനംതിട്ട ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യപ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയിൽ മോഷണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ജ്വല്ലറി ജീവനക്കാരൻ അക്ഷയ് പട്ടേൽ കസ്റ്റഡിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ കോഴഞ്ചേരിക്ക് സമീപത്ത് വെച്ചാണ് പിടിയിലായത്.പത്തനംതിട്ട മുത്താരമ്മൻ കോവിലിന് സമീപമുള്ള കൃഷ്ണ ജ്വല്ലറിയില്‍ നിന്നും കവർച്ച സംഘം നാലരക്കിലോ സ്വര്‍ണവും പതിമൂന്ന് ലക്ഷം രൂപയുമാണ്...

എസ്.എഫ്.ഐ ക്യാംപസുകളിൽ സംഘടനാ സ്വാതന്ത്ര്യം നൽകാത്ത പാർട്ടി ; എ.ഐ.എസ്.എഫ്.

പത്തനംതിട്ട: ക്യാമ്പസുകളിലെ എസ്.എഫ്.ഐ.യുടെ എകാധിപത്യ സ്വഭാവത്തെ  കുറ്റപ്പെടുത്തി എ.ഐ.എസ്.എഫ്. സംഘടനയുടെ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലൂടെയായിരുന്നു വിമർശനം. 'എസ്.എഫ്.ഐ.യുടെ പ്രവർത്തന ശൈലി വിദ്യാർത്ഥി സംഘടനയ്ക്ക് ചേർന്നതല്ല. എ.ഐ.എസ്.എഫ്. പ്രവർത്തകരെ എപ്പോഴും ആക്രമിക്കുന്നത് എസ്.എഫ്.ഐ. മാത്രമാണെന്നും,' റിപ്പോർട്ടിൽ ഊന്നി പറയുന്നു.എ.ഐ.എസ്.എഫ്. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും എസ്.എഫ്.ഐ.ക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയര്‍ന്നിരുന്നു. സഹോദര...

പത്തനംതിട്ടയിൽ മത്സരം തീ പാറും

പത്തനംതിട്ട: അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ മൂലം ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുന്നു എന്നതാണ് ഇത്തവണ പത്തനംതിട്ട മണ്ഡലത്തിന്റെ സവിശേഷത. ശബരിമല യുവതി പ്രവേശന വിഷയത്തിലുള്ള സുപ്രീംകോടതി വിധിയും, തുടർന്നുള്ള സംഭവ വികാസങ്ങളും മൂലം ദേശീയ തലത്തിൽ തന്നെ എല്ലാവരും ഉറ്റു നോക്കുകയാണ് പത്തനംതിട്ടയിലെ ജനവിധി.യു.ഡി.എഫിന്റെ ശക്തി കേന്ദ്രം ആയാണ്...

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സുരേന്ദ്രനെത്തിയത് തട്ടിപ്പുകേസിലെ പ്രതിയോടൊപ്പം

പത്തനംതിട്ട: തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെത്തിയത് മോഷണക്കേസിലേയും തട്ടിപ്പുകേസിലേയും പ്രതിയെ ഒപ്പം കൂട്ടി. ക്ഷേത്രത്തിലെ ചെമ്പ് പാളികള്‍ മോഷ്ടിച്ച്‌ മറിച്ചുവിറ്റ കേസിലെ പ്രതിയായ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗവും തൃച്ചേന്ദമംഗലം ക്ഷേത്രഭരണ സമിതി മുന്‍ പ്രസിഡന്റുമായ പെരിങ്ങനാട് പോത്തടി തട്ടാനപ്പള്ളില്‍...

കേസ് മുഴുവന്‍ കാണിക്കാതെ സുരേന്ദ്രന്റെ പത്രിക; ഇന്ന് പുതുക്കി നല്‍കും

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രിക ഇന്ന് പുതുക്കി നല്‍കും. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 243 കേസുകളില്‍ പ്രതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതോടെയാണ് സുരേന്ദ്രന്റെ പത്രിക സംബന്ധിച്ച അനിശ്ചിതത്വമുണ്ടായത്. നേരത്തെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍...

പി.സി. ജോര്‍ജിന്റെ എന്‍.ഡി.എ. പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം ഇന്ന്

തിരുവനന്തപുരം:പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ എന്‍.ഡി.എ. പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം ഇന്ന് ചേരും. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പിയുടെ കേന്ദ്രനേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനം പി.സി. ജോര്‍ജ് ഞായറാഴ്ച പ്രഖ്യാപിക്കും. അവസാനവട്ട ചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിമാരായ വൈ. സത്യകുമാര്‍, ബി.എല്‍....