23 C
Kochi
Tuesday, September 28, 2021
Home Tags Curfew

Tag: curfew

ഗ്രാമങ്ങളിൽ കർഫ്യൂ ബന്ദ്; പ്രക്ഷോഭം കടുപ്പിക്കാൻ കർഷകർ

ന്യൂഡൽഹി:കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനു തീവ്രത കൂട്ടാൻ ലക്ഷ്യമിട്ട് ഗ്രാമങ്ങളിൽ കർഫ്യൂ ഏർപ്പെടുത്താനും ഒന്നിലധികം ദിവസങ്ങൾ ബന്ദ് നടത്താനും കർഷകരുടെ നീക്കം.ഡൽഹിയുടെ അതിർത്തി മേഖലകളിൽ മാസങ്ങളായി പ്രക്ഷോഭം നടത്തുന്ന കർഷകർക്കു നേരെ കേന്ദ്ര സർക്കാർ പിടിമുറുക്കിയതോടെയാണ്, ശക്തമായ നടപടികളിലേക്കു നീങ്ങാനുള്ള തീരുമാനം. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലടക്കമുള്ള ഗ്രാമങ്ങൾ സ്തംഭിപ്പിച്ച്...

കൊച്ചിയിൽ കൊവിഡ് ക്ലസ്റ്ററുകളിൽ സ്ഥിതി രൂക്ഷം

കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി നൂറ് കടക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ കൊച്ചിയിൽ കൂടുതൽ ഇടങ്ങളിൽ കർഫ്യു ഏർപ്പെടുത്തി. കൊവിഡ് ക്ലസ്റ്റര്‍ സോണുകളിൽ സ്ഥിതി രൂക്ഷമാണ്. കൊച്ചി നഗരസഭയിലെ 41, 43, 44 ഡിവിഷനുകൾ മൈക്രോ കൺടൈന്മെന്റ് സോണുകളാക്കി. 120 പേർക്കാണ് ഇന്നലെ എറണാകുളത്ത് കൊവിഡ് പോസിറ്റീവായത്. ഇതില്‍ 88 പേർക്കും...

രണ്ടുദിവസത്തേക്ക്​ കശ്​മീരില്‍ കര്‍ഫ്യൂ ഏർപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്​മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്​ നാളേക്ക് ഒരു വര്‍ഷം തികയുകയാണ്. ഇതിന്‍റെ ഭാഗമായി ​കശ്​മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ശ്രീനഗര്‍ ജില്ല മജിസ്​ട്രേറ്റ്​​ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്​. കശ്​മീര്‍ താഴ്​വര മുഴുവന്‍ കര്‍ഫ്യൂ ബാധകമാകും. കൊവിഡ്​ 19നെ തുടര്‍ന്നുള്ള അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി നല്‍കും....

ഒമാനില്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

മസ്കറ്റ് ഒമാനില്‍ നാളെ മുതല്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തും. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ജൂലൈ 25 മുതല്‍ പതിനഞ്ച് ദിവസം അടച്ചിടാനാണ് ഒമാന്‍ സുപ്രിം കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വൈകുന്നേരം 7 മണി മുതല്‍ രാവിലെ 6 മണി വരെ യാത്രകള്‍ക്കും പൊതു സ്ഥലങ്ങളില്‍...

ആലുവയിൽ നാളെ മുതൽ കർഫ്യു 

ആലുവ:കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ  ആലുവ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ ചെങ്ങമനാട്, ചൂർണിക്കര എന്നിവിടങ്ങളിൽ നാളെ മുതൽ കർഫ്യു ഏർപ്പെടുത്തുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു.  ഈ സ്ഥലങ്ങളെ ഒറ്റ ക്ലസ്റ്റർ ആയി കണക്കാക്കിയാണ് കർഫ്യു.കർഫ്യു ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ രാവിലെ 10 മുതൽ...

ഗുവാഹട്ടിയില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഗുവാഹട്ടി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗുവാഹട്ടിയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അസമിലുടനീളം രാത്രി കര്‍ഫ്യൂയും ഏർപ്പെടുത്തി. ഇത് കൂടാതെ അസമിലെ നഗരപ്രദേശങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ ലോക്ക്ഡൗണും നടപ്പിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെച്ച് ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ളത് അസമിലാണ്. നിലവിൽ 6300 കൊവിഡ് രോഗികളാണ് അസമില്‍ ചികിത്സയിൽ കഴിയുന്നത്.

തമിഴ്നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ

ചെന്നൈ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. അതിതീവ്ര മേഖലകൾ അടച്ചിടണമെന്ന വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ജൂൺ 19 മുതൽ 30 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. റോയപുരം, കോടമ്പാക്കം, തേനംപേട്ട് ഉൾപ്പടെ ആറ് മേഖലകളിൽ നിയന്ത്രണം ശക്തമാക്കുന്നതായും അധികൃതർ അറിയിച്ചു. തമിഴ്നാട്ടിലെ ആകെയുള്ള കൊവിഡ് ബാധിതരിൽ 32,000 ത്തോളം...

ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം: അമേരിക്കയില്‍ പ്രതിഷേധം കത്തുന്നു

വാഷിങ്ടൺ:   ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡ്‌ പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുന്നു. ജോര്‍ജ് ഫ്ളോയിഡിന്റെ നീതിയ്ക്കായുള്ള പ്രക്ഷോഭം അ​ഞ്ചാം ദി​വ​സ​ത്തി​ലെ​ത്തു​മ്പോള്‍ യുഎസ്സിലെ 50ഓ​ളം ന​ഗ​ര​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ൾ തെ​രു​വി​ലു​ള്ള​ത്. കൊവി​ഡ് ഭീ​ഷ​ണി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​മ​പ്പു​റം വ​ൻ റാ​ലി​ക​ളാണ് അമേരിക്കന്‍ തെരുവില്‍ അരങ്ങേറുന്നത്. പ്രതിഷേധം കനത്തതോടെ യുഎസിലെ 40 നഗരങ്ങളില്‍...

അമേരിക്കയിൽ കലാപം പടരുന്നു; 26 നഗരങ്ങളിൽ കർഫ്യൂ

വാഷിംഗ്ടൺ ഡിസി:   ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് അതിക്രത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അമേരിക്കയില്‍ ജനങ്ങളുടെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധം വ്യാപിച്ച പശ്ചാത്തലത്തില്‍ യുഎസ്സിലെ 16 സ്റ്റേറ്റുകളിലായി 26 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചലസ്, ചിക്കാഗോ, അറ്റ്‌ലാന്റ തുടങ്ങിയ നഗരങ്ങളിലെ ആളുകളോട് പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.ഇന്ത്യാനാപോളിസിലെ പ്രതിഷേധങ്ങൾക്കിടെ മൂന്ന് സമരക്കാർക്ക് വെടിയേറ്റതായും...

സൗദിയില്‍ ശനിയാഴ്ച മുതല്‍ സമ്പൂർണ കര്‍ഫ്യൂ പ്രഖ്യാപിച്ചു 

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 23 മുതൽ 27 വരെ സൗദിയില്‍ സമ്പൂർണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. എന്നാൽ സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ നഗര-ഗ്രാമ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും പെട്രോള്‍ സ്‌റ്റേഷനുകള്‍ക്കും നിബന്ധനകൾ ഏർപ്പെടുത്തിയിട്ടില്ല. സൗദിയിൽ 62,545 കൊവിഡ് രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. 10 പേർ കൂടി ഇന്ന് മരിച്ചതോടെ സൗദിയിലെ കൊവിഡ്...