27 C
Kochi
Saturday, September 18, 2021
Home Tags സ്മാർട്ട് ഫോൺ

Tag: സ്മാർട്ട് ഫോൺ

ഓൺലൈൻ പഠനത്തിന് ഹൈക്കോടതി സ്റ്റേ ഇല്ല

കൊച്ചി:   സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ് പദ്ധതി സ്റ്റേ ചെയ്യാനുള്ള ഹർജി ഹൈക്കോടതി തള്ളി. ഇപ്പോൾ‌ ആരംഭിച്ചത് ട്രയൽ റൺ മാത്രമാണെന്നും വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ സ്പോൺസേഴ്സിന്റെ സഹായം തേടുന്നുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടിവി, സ്മാർട്ട് ഫോൺ എന്നിവ ലഭ്യമാക്കാൻ നിരവധി സ്പോൺസർമാരെ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഹർജി സിം​ഗിൾ ബഞ്ച്...

മലപ്പുറത്ത് വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും 

വളാഞ്ചേരി:   മലപ്പുറം വളാഞ്ചേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തിരൂർ ഡിവൈഎസ്‌പി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. രണ്ട് വനിതാ പോലീസുകാരുൾപ്പെടെയുള്ള പതിനൊന്നംഗ സംഘം ദേവികയുടെ ബന്ധുക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുക്കും.ജില്ലയിൽ ഓൺലൈൻ പഠന സംവിധാനം...

ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

മലപ്പുറം:   മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍  മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്ക്കൂളിലെ അധ്യാപകർക്കോ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.ക്ലാസിലെ അധ്യാപകനായ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നതായും, അഞ്ചാം തിയ്യതിക്കകം സ്കൂളിൽ സൗകര്യമുണ്ടാക്കാമെന്ന്...

ഓൺലൈൻ ക്ലാസ് ട്രയൽ റൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം:   ഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ റൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജൂൺ ആദ്യവാരം ട്രയലും പിന്നീട് അടുത്ത ആഴ്ച ഈ ക്ലാസുകളുടെ പുനസംപ്രേക്ഷണവും എന്ന രീതിയായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ക്ലാസ്സുകളുടെ നടത്തിപ്പിന് ചില അപാകതകൾ നേരിട്ടതിനാൽ ട്രയൽ സമയം രണ്ടാഴ്ചയായി വർദ്ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു....

വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികൾക്ക് ഓണ്‍ലൈൻ പഠന സാമഗ്രികൾ എത്തിക്കുമെന്ന് രാഹുൽ ഗാന്ധി

ഡൽഹി:   വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിന്റെ ഭാഗമാകാൻ വേണ്ട സാമഗ്രികൾ എത്തിച്ച് നൽകുമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. സ്മാര്‍ട് ഫോണോ, കമ്പ്യൂട്ടറോ ഇല്ലാത്തതുകൊണ്ട് ആദിവാസി കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കുട്ടികൾക്ക് എന്തൊക്കെ സൗകര്യങ്ങൾ വേണമെന്നത് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വയനാട് ജില്ലാകളക്ടർക്കും അദ്ദേഹം കത്തയച്ചു. വയനാട്ടിലെ 17,000 ത്തോളം...

ടിക്ടോക് ഉടമകൾ സ്വന്തം സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാനൊരുങ്ങുന്നു

ടിക് ടോക് ഉടമകളായ ബൈറ്റ്ഡാന്‍സ് കമ്പനി സ്വന്തം സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. ഇതു വരെ ഇറക്കിയ എല്ലാ ആപ്പുകളും വലിയ വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് ചൈനീസ് നിര്‍മാതാക്കളായ ബൈറ്റ്ഡാന്‍സ് കമ്പനി പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇറക്കുന്നത്. മൊബൈല്‍ വാര്‍ത്ത ആപ്ലിക്കേഷനായ ന്യൂസ് റിപ്പബ്ലിക്, വീഡിയോ ആപ്പായ...

ഫോൺ ബാറ്ററിയുടെ ആയുസ്സ് നിലനിർത്താൻ ചില പൊടിക്കൈകൾ

സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ ഏറ്റവും വലിയ ടെൻഷനാണ് ബാറ്ററി. ഉപയോഗിക്കുംതോറും കുറഞ്ഞു വരുന്ന ബാറ്ററി ചാർജ് നിലനിർത്താൻ പലരും കഷ്ടപ്പെടാറുണ്ട്. ചാർജിങ് സൈക്കിളിനെ ആശ്രയിച്ചാണ് ബാറ്ററിയുടെ ലൈഫ് തീരുമാനിക്കപ്പെടുന്നത്. എന്നാലിതാ ചാർജ് നിലനിർത്തുന്നതിനായി ചില മാർഗങ്ങൾ.*ഫോണിന്റെ വൈബ്രേഷൻ ഒഴിവാക്കുകപലരും റിങ് ടോണിന്റെ കൂടെയും, അലാം ടോണിന്റെ കൂടെയും,...