25 C
Kochi
Sunday, September 19, 2021
Home Tags സുപ്രീംകോടതി

Tag: സുപ്രീംകോടതി

വായ്പ എടുത്തവര്‍ക്കെതിരെ ബലംപ്രയോഗിച്ചുളള നടപടികള്‍ പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാണോ എന്ന കാര്യം വിശദീകരിക്കണമെന്ന് സുപ്രീം കോടതി. പിഴപ്പലിശയും മൊറോട്ടോറിയവും ഒരുമിച്ച് പോകില്ലെന്നും കോടതി പറഞ്ഞു. മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ വാങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് വിദശീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഓഗസ്റ്റ് 31 വരെ കുടിശ്ശിക വരുത്തിയ അക്കൗണ്ടുകള്‍...

സംവരണത്തിനുള്ള അവകാശം ഭരണഘടന അവകാശമല്ലെന്ന് സുപ്രീംകോടതി 

ന്യൂഡല്‍ഹി:   സംവരണത്തിനുള്ള അവകാശം ഭരണഘടന അവകാശമല്ലെന്നും ഇക്കാര്യത്തിൽ ഇനി ഇടപെടില്ലെന്നും സുപ്രീംകോടതി. തമിഴ്‌നാട്ടിലെ യുജി, പിജി മെഡിക്കല്‍ പ്രവേശനത്തിന് അന്‍പത് ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്നും, അഖിലേന്ത്യാ കൗണ്‍സിലിംഗ് വിലക്കണമെന്നുമുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. തമിഴ്‌നാടിന് വേണ്ടി മാത്രമായി സമീപിച്ചത് അസാധാരണമാണെന്നും ഹര്‍ജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതിയെ...

കോടതിമുറിയിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ ഉടന്‍ പുനരാരംഭിക്കില്ല

ന്യൂഡല്‍ഹി:ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ ഉടന്‍ പുനരാരംഭിക്കില്ല. ഇതുസംബന്ധിച്ച്  ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കിയതായാണ് സൂചന. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയില്‍ ഉള്ള ഏഴ് ജഡ്ജിമാര്‍ അടങ്ങിയ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കൊവിഡ്...

ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

ഡൽഹി:   രാജ്യത്തിന്റെ പേര് ഇന്ത്യയിൽ നിന്ന് ഭാരതം​ എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ നൽകിയ ഹർജി സുപ്രീം​ കോടതി തള്ളി. 'ഭാരത്' നു പകരം കൊളോണിയല്‍ ശക്തികള്‍ ഇട്ട 'ഇന്ത്യ' ആയി ഇനിയും നിലനിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി സ്വദേശി ഹർജി സമർപ്പിച്ചത്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ട്...

കേസ് സിബിഐക്ക് വിടില്ല; അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂ ഡല്‍ഹി:   തനിക്കെതിരായ കേസ് സിബിഐക്ക് വിടണമെന്ന റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവും കോടതി നിഷേധിച്ചു. അതേസമയം അറസ്റ്റിനുള്ള സ്റ്റേ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഇതോടൊപ്പം അര്‍ണബിന് സുരക്ഷയൊരുക്കാന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു....

തമിഴ്‌നാട്ടില്‍ മദ്യ വില്പനയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

ചെന്നൈ:   തമിഴ്‌നാട്ടില്‍ മദ്യ വില്പനയ്ക്ക് അനുമതി. സുപ്രീംകോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു.മദ്യവില്പനശാലകള്‍ അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഓണ്‍ലൈന്‍ വില്പന നടത്തുന്ന കാര്യം പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. ബാറുകള്‍ തുറന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയായിരുന്നു കോടതിയുടെ ഉത്തരവ്. ഈ മാസം 17...

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി നിർഭയ കേസ്  പ്രതികൾ വീണ്ടും കോടതിയിൽ 

ന്യൂഡൽഹി:നിര്‍ഭയ കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വധശിക്ഷ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും ഡല്‍ഹി കോടതിയെ സമീപിച്ചു. വധശിക്ഷ നടപ്പാക്കാന്‍ വെറും രണ്ട് ദിവസം മാത്രം അവശേഷിക്കെയാണ് പ്രതികളുടെ അഭിഭാഷകന്‍ ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടി.

കൊറോണ പ്രതിരോധനം: സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ പ്രശംസ

ന്യൂ ഡൽഹി: കൊറോണ വൈറസ് പ്രതിരോധനത്തിനായുള്ള  കേരള സർക്കാരിന്റെ നടപടികൾക്ക് സുപ്രീംകോടതിയുടെ പ്രശംസ. കൊറോണ നേരിടാൻ സംസ്ഥാനത്തെ ജയിലുകളിലൊരുക്കിയ സജ്ജീകരണത്തിന് സംസ്ഥാന സർക്കാരിനും ജയിൽ വകുപ്പിനുമാണ് സുപ്രീംകോടതിയുടെ അഭിന്ദനം.  ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് പ്രശംസ.സംസ്ഥാനത്തെ ജയിലുകളിൽ കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ പ്രതിരോധ നടപടികൾ  കൈകൊണ്ടതായി കോടതി വിലയിരുത്തി. കോവിഡ് രോഗഭീതി പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ...

ഡൽഹി കലാപം; ഹർഷ് മന്ദറിനെതിരെ ഡൽഹി പോലീസ് സുപ്രീം കോടതിയിൽ 

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ്  മന്ദറിനെതിരെ കോടതീയലക്ഷ്യ നടപടിക്കൊരുങ്ങി ഡല്‍ഹി പൊലീസ്. ബുധനാഴ്ച്ച കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദില്ലി പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ദില്ലി കലാപത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ...

ഡൽഹി കലാപം: വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കേസ് എടുക്കാൻ എന്താണ് താമസമെന്ന് കോടതി 

ന്യൂഡൽഹി:   ഡല്‍ഹി കലാപം സംബന്ധിച്ച കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. കലാപത്തിന് ഇടയാകുന്ന തരത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതിന് എന്താണ് തടസ്സമെന്ന് സുപ്രീംകോടതി ചോദിച്ചു. കലാപം സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണനയ്ക്ക് എടുക്കണമെന്നും അടിയന്തരമായി തീര്‍പ്പുണ്ടാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.കേസ് നീട്ടിവച്ച ഡല്‍ഹി ഹൈക്കോടതി നടപടിയെയും കോടതി...