25 C
Kochi
Thursday, September 23, 2021
Home Tags വാഹനാപകടം

Tag: വാഹനാപകടം

യുപിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്  അപകടം; 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു

ലക്നൗ:   ഉത്തർപ്രദേശിലെ ഔരയ ജില്ലയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടം. രാജസ്ഥാനില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലും കുടിയേറ്റതൊഴിലാളികൾ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ഇതോടെ ലോക്ക്ഡൌൺ കാലയളവില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിവിധ അപകടങ്ങളിൽപ്പെട്ട് മരിച്ച തൊഴിലാളികളുടെ എണ്ണം...

സഹസംവിധായകൻ കരുൺ മനോഹർ വാഹനാപകടത്തിൽ മരിച്ചു

കൊച്ചി:   സഹസംവിധായകൻ കരുൺ മനോഹർ വാഹനാപകടത്തിൽ അന്തരിച്ചു. കരുണ്‍ സഞ്ചരിച്ച ബെെക്ക് പാലായ്ക്ക് അടുത്തു വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. കോസ്റ്റ്യൂം ഡിസൈനർ അരുണ്‍ മനോഹറിന്റെ സഹോദരനാണ്.കോട്ടയം പ്ലാശനാൽ സ്വദേശിയാണ് കരുൺ. സംസ്കാരം ഇന്ന് വെെകുന്നേരം വീട്ടുവളപ്പില്‍. കരുണിന്റെ നിര്യാണത്തില്‍ ഫെഫ്ക അനുശോചനം രേഖപ്പെടുത്തി.സഹസംവിധായകന്‍ എന്നതിലുപരി അഭിനേതാവ് കൂടിയാണ് കരുണ്‍. രമേശ് പിഷാരടി സംവിധാനം...

ഗായിക ഗീതാ മാലി കാറപകടത്തില്‍ മരിച്ചു

കൊച്ചി ബ്യുറോ:മറാത്തി പിന്നണി ഗായിക ഗീതാ മാലി വാഹനാപകടത്തിൽ മരിച്ചു. വിദേശയാത്രക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗീത മാലിയുടെ വാഹനം  മുംബൈ-ആഗ്ര ദേശീയപാതയില്‍വച്ചാണ് അപകടത്തില്‍പ്പെട്ടത്. അമേരിക്കയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയതിന് ശേഷം കാറില്‍ നാസിക്കിലെ വീട്ടിലേക്ക് പോകുകയായിരുന്നു ഗീത മാലി.മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മുംബൈ-ആഗ്ര ഹൈവേയിൽ ഉച്ചകഴിഞ്ഞ് മൂന്ന്...

കോയമ്പത്തൂരിൽ വാഹനാപകടം; അഞ്ചു പേർ മരിച്ചു

കോയമ്പത്തൂർ:കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. അപകടത്തില്‍ പെട്ടത് കേരള രജിസ്ട്രേഷന്‍ കാറാണ്.കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാർ ഡ്രൈവർ പാലക്കാട് വല്ലപ്പുഴ സ്വദേശി ബഷീറിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ഒരു സ്ത്രീയും ഉണ്ട്.ശനിയാഴ്ച പുലര്‍ച്ച അഞ്ചു മണിയോടെയായിരുന്നു അപകടം ഉണ്ടായത്.സംഭവത്തില്‍...

അഞ്ചു പേര്‍ക്ക് പുതു ജീവന്‍ നല്‍കി നിബിയ യാത്രയായി

അവയവ ദാനത്തിന്റെ മഹത്വം പകര്‍ന്നു നല്‍കി നിബിയ യാത്രയായി. തിങ്കളാഴ്ച പെരുമ്പാവൂരില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിബിയ മേരി ജോസഫ് എന്ന യുവതി. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെ മസ്തിഷ്‌കമരണം മരണം സ്ഥിരീകരിച്ചതോടെ നിബിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. അഞ്ചു പേര്‍ക്ക് പുതു ജീവന്‍...

പാലക്കാട് മിനിലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ എട്ടു പേര്‍ മരിച്ചു. ആംബുലൻസും, മീൻ കയറ്റി വന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പട്ടാമ്പിക്കടുത്തു ഓങ്ങല്ലൂർ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരത്തിന് പോയ സംഘത്തിന് കാർ അപകടത്തിൽ പരിക്ക് പറ്റിയിരുന്നു. തുടർന്ന് നെന്മാറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ്ധ...

നടി രശ്മി ഗൗതത്തിന്റെ കാർ കാൽനടയാത്രക്കാരനെ ഇടിച്ചു

വിശാഖപട്ടണം: തെലുങ്ക് -തമിഴ് നടി രശ്മി ഗൗതം സഞ്ചരിച്ചിരുന്ന കാർ വഴിയാത്രക്കാരന്റെ മേൽ ഇടിച്ചതായി റിപ്പോർട്ട്. അഗ്നമ്പുടി ഹൈവേ മുറിച്ചു കടക്കുകയായിരുന്നു സയ്യദ് അബ്ദുൽ എന്ന ട്രക്ക് ഡ്രൈവറെയാണ് വാഹനം ഇടിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ സയ്യദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.ഒരു വെബ് പരമ്പരയുടെ ഷൂട്ട് കഴിഞ്ഞ്, നിർമ്മാണ...