25 C
Kochi
Saturday, July 24, 2021
Home Tags മനോജ് പട്ടേട്ട്

Tag: മനോജ് പട്ടേട്ട്

തമ്പേറടിച്ച് ഘോഷിക്കുക! കേരളം തോറ്റിട്ടില്ല!

#ദിനസരികള്‍ 803 രാഹുല്‍ ഗാന്ധിക്ക് 590 ല്‍ പരം വോട്ടുകള്‍ ഭൂരിപക്ഷം നല്കിയ വയനാട്‌ / കല്പറ്റ നിയമസഭാ മണ്ഡലത്തിലെ മുട്ടിൽ പഞ്ചായത്തിലെ മാണ്ടാട് (പതിമൂന്നാം വാർഡ്) ഇടതുപക്ഷ സ്ഥനാര്‍ത്ഥി 174 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബി.ജെ.പി. കഴിഞ്ഞ തവണ 527 വോട്ടു നേടി വിജയിച്ച കണ്ണൂരിലെ ധര്‍മ്മടം...

കുടിലതന്ത്രങ്ങളുടെ ബ്രാഹ്മണവഴികള്‍!

#ദിനസരികള്‍ 797 ദൈവാധീനം ജഗത് സര്‍വ്വം മന്ത്രാധീനം തു ദൈവതം തന്‍മന്ത്രം ബ്രാഹ്മണാധീനം ബ്രാഹ്മണോ മമ ദൈവതം ലോകത്തിലെ എല്ലാം തന്നെ ദൈവത്തിന്റെ അധീനതയിലാണ്. ദൈവമാകട്ടെ മന്ത്രങ്ങള്‍ക്ക് വിധേയനും. ദൈവത്തെപ്പോലും വിധേയനാക്കുന്ന ആ മന്ത്രങ്ങളാകട്ടെ ബ്രാഹ്മണര്‍ക്ക് അധീനപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ബ്രാഹ്മണരാണ് എന്റെ ദൈവം. നാം പിന്നിട്ടുപോന്ന ഒരു കാലത്തിന്റെ വിശ്വാസപ്രമാണം ഇതായിരുന്നു. ഈ വിശ്വാസത്തെ...

ക്ഷുദ്രകവികളുടെ പോസ്റ്റുകാലിന്റെ തൂണ്‍!

#ദിനസരികള്‍ 764         എം. കൃഷ്ണന്‍ നായരുടെ നിഗ്രഹോത്സുകതയോട് പലപ്പോഴും വിപ്രതിപത്തി തോന്നിയിട്ടുണ്ട്. ഇങ്ങിനെ ഒരു നാമ്പുപോലും പൊടിച്ചു കൂടാ എന്ന നിര്‍‌ബന്ധത്തിലാണ് അദ്ദേഹം നമ്മുടെ പുതിയ ചില എഴുത്തുകാരെ സമീപിക്കുന്നതെന്നാണ് നാം ചിന്തിച്ചു പോകുക. അതുകൊണ്ടുതന്നെ വിമര്‍ശകന്റെ നിശിതമായ ആ മുനകളെ തഴഞ്ഞ് നാം എഴുത്തുകാരനോട്...

കൊല്ലേണ്ടതെങ്ങനെ?

#ദിനസരികള്‍ 755 എങ്ങനെയാണ് സ്വന്തം മകളെ കൊല്ലുക? ഒരമ്മയും ഒരിക്കലും നേരിടാന്‍ ഇഷ്ടപ്പെടാത്ത ഒരു ചോദ്യമാണത്.അതല്ലെങ്കില്‍ മക്കളെ കൊല്ലുന്നതിനെക്കുറിച്ച് സങ്കല്പിക്കാന്‍ പോലും ഒരമ്മയ്ക്കും ഒരിക്കലും കഴിയില്ല എന്നതല്ലേ വസ്തുത? ഇനി അഥവാ ഏതെങ്കിലും ഒരമ്മ അങ്ങനെ ചിന്തിക്കുന്ന അതേ നിമിഷത്തില്‍ അവര്‍ അമ്മ എന്ന പദവി നല്കുന്ന വിശുദ്ധമായ...

ഇതിഹാസങ്ങളിലെ ആക്രമണോത്സുകതയും യെച്ചൂരിയും

#ദിനസരികള്‍ 748 മഹാഭാരതത്തിലും രാമായണത്തിലും ആക്രമണോത്സുകത ധാരാളമുണ്ട് എന്ന് സീതാറാം യെച്ചൂരി പറയുന്നതില്‍ അതിശയോക്തി ഒട്ടും തന്നെയില്ല. ("Sadhvi Pragya Singh Thakur said that Hindus don't believe in violence. Many kings and principalities have fought battles in the country. Ramayana...

തെറ്റും ശരിയും!

#ദിനസരികള് 739 ശ്രീകണ്ഠേശ്വരത്തിന്റെ മകനായ പി. ദാമോദരന്‍ നായര്‍ തയ്യാറാക്കിയ അപശബ്ദനിഘണ്ടു പ്രസിദ്ധീകരിക്കപ്പെടുന്നത് ആഗസ്റ്റ് 1976 ലാണ്. എന്നെക്കാള്‍ പ്രായമുള്ള ആ പുസ്തകം നിരന്തര ഉപയോഗത്തിനു ശേഷവും കുത്തിക്കെട്ടൊന്നുലയുക പോലും ചെയ്യാതെ എന്റെ മേശപ്പുറത്തിരിക്കുന്നു. ഇപ്പോള്‍, പക്ഷേ ഉപയോഗം വളരെയേറെ കുറഞ്ഞിട്ടുണ്ടെങ്കിലും ഷ്ട ഉപയോഗിക്കേണ്ടിടത്ത് ഷ്ഠയും സ്തയ്ക്കു പകരം...

നരേന്ദ്രമോദി എന്ന ഓട്ടക്കാലണ!

#ദിനസരികള് 733 ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയെ നുണയനെന്ന് വിളിക്കുവാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഇല്ല എന്നാണുത്തരം. എന്നാല്‍ പ്രധാനമന്ത്രിയായിരിക്കുന്നയാള്‍ ആ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ നിരന്തരം നുണ പറഞ്ഞുകൊണ്ടിരുന്നാല്‍ പിന്നെ നുണയനെന്നല്ലാതെ എന്താണ് വിളിക്കുക?പ്രധാനമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നരേന്ദ്രമോദി തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല, രാഷ്ട്രീയക്കളത്തില്‍ പിച്ച വെച്ചു...

മോഹൻലാലിന് അറിയുമോ സായ് പല്ലവിയെ?

#ദിനസരികള് 732 ഏകദേശം രണ്ടു കോടി രൂപയോളം പ്രതിഫലം ലഭിക്കുമായിരുന്ന, മുഖ സൌന്ദര്യം കൂട്ടാനുള്ള ഒരു ക്രീമിന്റെ പരസ്യത്തില്‍ നിന്നും, സായ്പല്ലവി പിന്മാറി എന്ന വാര്‍ത്ത വലിയ താല്പര്യത്തോടെയാണ് വായിച്ചത്.തൊലിയുടെ നിറത്തെക്കുറിച്ച് ജനങ്ങളില്‍ അപകര്‍ഷതയുണ്ടാക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍, പ്രതിഫലം എത്ര വലുതാണെങ്കിലും താന്‍ അഭിനയിക്കില്ലെന്നതാണ് പരസ്യത്തില്‍ നിന്നും പിന്മാറാനുള്ള...

തൊഴിലെടുക്കാതെയുള്ള വർഗ്ഗീയ പ്രചാരകർ!

#ദിനസരികള് 731 മാപ്ലയെന്നും കാക്കയെന്നും മറ്റുമാണ് ഞങ്ങളുടെ ചെറുപ്പത്തില്‍ മുസ്ലിം മതവിഭാഗത്തില്‍ പെട്ടവരെ വിളിക്കുക. ആ വിളിയില്‍ ഇക്കാലങ്ങളിലേതുപോലെ വര്‍ഗ്ഗീയതയുടെ വെറുപ്പിന്റെയോ ചുന ഒരു തരത്തിലും കലര്‍ന്നിരുന്നില്ലെന്നു മാത്രമല്ല, ആവോളം സ്നേഹമുണ്ടായിരുന്നു താനും. പോകെപ്പോകെ ആ സംബോധനയില്‍ സഭ്യമല്ലാത്തെ ഒരാക്ഷേപം കലര്‍ന്നുവെന്ന് തോന്നുകയും ആ വിളി കുറഞ്ഞു വരികയും...

ഗാന്ധിയുടെ രണ്ടാം വരവ്!

#ദിനസരികള്‍ 730 മുന്‍വരിപ്പല്ലുകള്‍ പൊയ്പ്പോയ് മോണകാട്ടി ചിരിച്ചൊരാള്‍ ചമ്രം പടിഞ്ഞിരിക്കുന്ന പടം നീ കണ്ടതല്ലയോ? അതാണ് ഗാന്ധിയപ്പൂപ്പന്‍ആരിലും കനിവുള്ളവന്‍. ഗാന്ധിയെക്കുറിച്ച് എന്റെ ഓര്‍മകള്‍ ചെന്നു മുട്ടിനില്ക്കുന്നത് ഈ വരികളിലാണ്. കുട്ടിക്കാലത്ത് മടിയിലിരുത്തി രണ്ടും കൈകൊണ്ടും താളംപിടിപ്പിച്ച് അമ്മമ്മ പാടിത്തന്ന വരികള്‍.സ്നേഹസമ്പന്നനും കരുണമായനുമായ ഒരുവനെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക? ഗാന്ധിയെ അത്തരത്തിലുള്ള ഒരാളായിട്ടാണ് അമ്മമ്മ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ...