26 C
Kochi
Wednesday, October 16, 2019
Home Tags ബി.​ജെ.​പി

Tag: ബി.​ജെ.​പി

ടോം വടക്കൻ ബി.ജെ.പിയിൽ: അത്ഭുതപ്പെടേണ്ടെന്നു പിണറായി

തിരുവനന്തപുരം: ടോം വടക്കന്‍ ബി.ജെ.പിയിലേക്കു പോയതില്‍ അത്ഭുതപ്പെടേണ്ട കാര്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ്, ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.ഇനിയും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പി.യിലേക്ക് പോകും. കോണ്‍ഗ്രസ്സിനു ഇത് പുതുമയല്ല. മതനിരപേക്ഷത ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും ജനങ്ങള്‍ ഇതു മനസ്സിലാക്കി പ്രതികരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോൺഗ്രസ് പ്രകടനപത്രികയിൽ രാജ്യദ്രോഹ നിയമം പിൻവലിക്കുന്നതിനുള്ള വാഗ്ദാനം ഉണ്ടാകുമെന്ന് സൂചന

ന്യൂഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ, കൊളോണിയൽ കാലം തൊട്ടുള്ള "ക്രൂരമായ" രാജ്യദ്രോഹ നിയമം പിൻവലിക്കുമെന്ന വാഗ്ദാനം പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് ഉദ്ദേശിക്കുന്നതായി സൂചന. ബി.ജെ.പി യുടെ കീഴിലുള്ള നരേന്ദ്ര മോദി സർക്കാർ, ഭിന്നാഭിപ്രായം ഉയർത്തുന്ന പൗരന്മാരെ ദ്രോഹിക്കാൻ ഏറെ ദുരുപയോഗം ചെയ്ത രാജ്യദ്രോഹ നിയമം പിൻവലിക്കാനുള്ള നിർദ്ദേശം...

കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചു. ദേശസ്‌നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പുല്‍വാമ അക്രമണ സമയത്തെ കോണ്‍ഗ്രസ്സിന്റെ വേദനിപ്പിച്ചെന്നുമാണ് ഇക്കാര്യത്തില്‍ ടോം വടക്കന്റെ വിശദീകരണം. എ.ഐ.സി.സി. മുന്‍ വക്താവായ ടോം വടക്കന്‍, കോണ്‍ഗ്രസ്സിനെതിരെ...

മോദിയുടെ അഞ്ചുകൊല്ലം – രാജ്യം വെറുങ്ങലിച്ച നാളുകള്‍ – 4

#ദിനസരികള് 696 3. ഇനിയും ആഴം അളക്കാനാകാത്ത വ്യാപംമധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാറിന്റെ കാര്‍മികത്വത്തില്‍ കൊണ്ടാടപ്പെട്ട അഴിമതിയാണ് വ്യാപം. വ്യാപത്തിന്റെ വ്യാപ്തി ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത. ഏകദേശം രണ്ടായിരത്തോളം ആളുകള്‍ അറസ്റ്റിലായി. പരാതി ഉന്നയിച്ചവരും പ്രതിസ്ഥാനത്തുള്ളവരും വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തവരുമായി എത്രയോ അധികം ആളുകള്‍ കൊല്ലപ്പെട്ടു. ജയിലില്‍ കിടക്കുന്നവര്‍...

ത്രികോണ മത്സരത്തിൽ തിരുവനന്തപുരം പ്രവചനാതീതം

തിരുവനന്തപുരം: ഈ ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിൽ ആയിരിക്കും. വിശ്വ പൗരനായി അറിയപ്പെടുന്ന ശശി തരൂർ മത്സരിക്കുന്നതുകൊണ്ടും, ബി.ജെ.പിക്കു കേരളത്തിൽ ഏറ്റവും സാധ്യതയുള്ള മണ്ഡലം ആയതുകൊണ്ടും ദേശീയ തലത്തിൽത്തന്നെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്ന മത്സരത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിക്കുക.കോണ്‍ഗ്രസ് ഇതുവരെ...

ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പരാജയം ഉണ്ടാകുമെന്ന് 56% ജനങ്ങൾ കരുതുന്നതായി അരവിന്ദ് കെജ്രിവാൾ

ഡൽഹി:പുൽവാമ ഭീകരാക്രമണവും തുടർന്നുള്ള ഇന്ത്യ-പാകിസ്താൻ സംഘർഷവും പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി യെ പരാജയപ്പെടുത്തുമെന്ന് 56 % ജനങ്ങൾ കരുതുന്നതായി ആം ആദ്‌മി പാർട്ടി നടത്തിയ സർവെ ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ബി.ജെ.പി കൈകാര്യം ചെയ്ത രീതിയിൽ ജനങ്ങൾക്കിടയിൽ ബി.ജെ.പിക്കെതിരെ...

ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ താൻ തല മുണ്ഡനം ചെയ്തു കാശിക്കു പോകുമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആരിഫ് തോറ്റാല്‍, താൻ തല മുണ്ഡനം ചെയ്തു കാശിക്കു പോകുമെന്ന് എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ നിന്ന് കെ.സി. വേണുഗോപാല്‍ പിന്‍മാറിയത്, എട്ടുനിലയില്‍ തോല്‍ക്കുമെന്നത് കൊണ്ടാണെന്നും, വെള്ളാപ്പള്ളി പറഞ്ഞു. ഈഴവസമുദായത്തെ എല്ലാ തരത്തിലും ദ്രോഹിച്ചവരാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ്...

ബീഹാറില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിച്ചേക്കും

പട്‌ന:ബീഹാറില്‍ സീറ്റ് ചര്‍ച്ചയില്‍ അന്തിമ രൂപമാകാതെ പ്രതിപക്ഷ സഖ്യം. ഭരണകക്ഷിയായ ജെ.ഡി.യു-ബി.ജെ.പി. സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് കടന്നിട്ടും കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. പ്രതിപക്ഷ സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുമാസം പോലുമില്ലാത്ത സാഹചര്യത്തില്‍ സീറ്റ് വിഭജനം ഇനിയും വൈകിയാല്‍ തനിച്ചു മത്സരിക്കാനാണ് കോണ്‍ഗ്രസ്...

ഇന്ദിരയ്ക്കു ശേഷം വീണ്ടുമൊരു വനിത രാജ്യം ഭരിക്കുമോ?

ന്യൂഡല്‍ഹി: ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനു ശേഷം 1966 ജനുവരി 19 നാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി സ്ഥാനമേറ്റെടുക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെ ഇന്ദിര യുഗം എന്ന്‍ വിശേഷിപ്പിക്കാവുന്ന തരത്തില്‍ അവര്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു എന്ന് പറയാം. ആധുനിക ചരിത്രത്തിലെ തന്നെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി...

ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

ന്യൂഡല്‍ഹി: കായികലോകത്തു നിന്ന് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ..പി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ മത്സരിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സിറ്റിങ് എം.പി. മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം രാഷ്ട്രീയ വിഷയങ്ങളില്‍ അടക്കം...