28 C
Kochi
Friday, July 23, 2021
Home Tags നരേന്ദ്രമോദി

Tag: നരേന്ദ്രമോദി

കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ നിരവധിപ്പേര്‍ക്ക് സഹായകമാകുമെന്ന് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: ബുധനാഴ്ചത്തെ കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങള്‍ കുടിയേറ്റ തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍, മത്സ്യബന്ധന മേഖലയില്‍ ഉള്ളവര്‍ തുടങ്ങി നിരവധി പേര്‍ക്ക് പ്രയോജനകരമാണെന്ന് നരേന്ദ്രമോദി. പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന മത്സ്യബന്ധന മേഖലയിലെ വിപ്ലവകരമായ തീരുമാനമാണെന്നും മോദി അവകാശപ്പെട്ടു. പദ്ധതി വഴി മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കപ്പെടുകയും നവീന...

പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും

ന്യൂ ഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. രാജ്യത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ട്രെയിൻ സർവീസ് നടത്താനുള്ള തീരുമാനം അടക്കം ഈ യോഗത്തിൽ ചർച്ച ചെയ്യും. ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കണം എന്ന കേന്ദ്ര നിലപാടാണ് ട്രെയിൻ സർവീസ് ആരംഭിച്ചതിന്...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട അസമിലെ അധ്യാപകനെ അറസ്റ്റ് ചെയ്തു 

ആസാം:പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഗുരുചരണ്‍ കോളേജിലെ ഗസ്റ്റ് ലക്ചറായ സൗരദീപ് സെന്‍ഗുപ്തയെ അറസ്റ്റു ചെയ്തു. വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി, സനാതന ധര്‍മത്തെ അധിക്ഷേപിച്ചു, ഹിന്ദുസമുദായത്തെ കുറിച്ച് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വര്‍ഗീയ അതിക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തു തുടങ്ങിയവയാണ്...

മോദി ആസാമിലെത്തിയാല്‍ ജനരോഷം കൊണ്ട് അഭിവാദ്യം ചെയ്യുമെന്ന് ആസു

ഗുവാഹത്തി:   പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലെത്തിയാല്‍ ജനരോഷമായിരിക്കും സ്വീകരിക്കുകയെന്ന് ആള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍. ജനുവരി പത്താം തീയ്യതി ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന, രാജ്യത്തെ രണ്ടാമത്തെ വലിയ കായിക പരിപാടിയായ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ആസാമിലെത്തും. ഈ സാഹചര്യത്തിലാണ് ആസുവിന്റെ മുന്നറിയിപ്പ്. ജനുവരി അ‍ഞ്ചിന് ആരംഭിക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-ട്വന്റി...

പ്രധാനമന്ത്രിയെ വീഴ്ത്തി; അടല്‍ ഘട്ടിലെ പടവുകള്‍ പൊളിച്ചു പണിയുന്നു

കാണ്‍പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടി വീണ പടവുകള്‍ പൊളിച്ചു പണിയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിലെ പടവുകളാണ് പൊളിച്ചുപണിയുന്നത്. പടവുകള്‍ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടി വീഴുന്നതിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുനര്‍നിര്‍മ്മാണം.കഴിഞ്ഞ ആഴ്ചയിലാണ് ഗംഗാനദിയിലെ ജലത്തിന്‍റെ ശുദ്ധി പരിശോധിക്കുന്നതിനായുള്ള ജലയാത്രയ്ക്കു ശേഷം മടങ്ങുന്നതിനിടെ മോദി പടിക്കെട്ടിൽ തട്ടിവീണത്. എന്നാല്‍...

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു പിന്നില്‍ അര്‍ബന്‍ നക്സലുകള്‍; ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മോദി 

ജാര്‍ഖണ്ഡ്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും ഉയരുന്ന പ്രക്ഷോഭങ്ങളിൽ കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു പിന്നില്‍ അര്‍ബന്‍ നക്സലുകളാണ്, നിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു.സര്‍ക്കാരിന്‍റെ നയങ്ങളില്‍ ചര്‍ച്ച നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തയാറാകണം. ജനാധിപത്യപരമായി പ്രതിഷേധിക്കണം, സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ കേള്‍ക്കാന്‍...

കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും പരിധി; കള്ളപ്പണം തടയാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ 

ന്യൂ ഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം, കള്ളപ്പണത്തിനെതിരെ രണ്ടാമത്തെ വലിയ നീക്കത്തിനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍. കള്ളപ്പണം തടയുന്നതിനുവേണ്ടി കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതി പ്രബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണമുപയോഗിച്ചു കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്.നിയമം പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

പ്രതിപക്ഷ നേതാക്കളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തിയ മോദിക്കും ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി യെച്ചൂരി

കൊൽക്കത്ത:   ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നയത്തെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷനേതാക്കളെ രാജ്യദ്രോഹികളെന്നും, അവരെ പിന്താങ്ങുന്നവരെ തീവ്രവാദികളെന്നും മുദ്രകുത്തുന്ന മോദിയേയും അമിത്ഷായെയും വിമർശിച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി."പ്രതിപക്ഷ  നേതാക്കളെക്കുറിച്ച് മോദിയും ഷായും നടത്തിയ പരാമർശങ്ങൾ നിന്ദ്യവും അവഹേളനപരവുമാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല," യെച്ചൂരി പറഞ്ഞു.ആർട്ടിക്കിൾ 370 റദ്ദാക്കുന്നത്...

അഴിമതിക്കാരെ സഹായിക്കാൻ വിവരാവകാശ നിയമത്തിൽ വെള്ളം ചേർത്തു: രാഹുൽ

ന്യൂഡൽഹി: അഴിമതിക്കാരെ സഹായിക്കുവാനാണ് വിവരാവകാശ നിയമത്തിൽ ബി.ജെ.പി. വെള്ളം ചേർക്കുന്നതെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. 'ഇന്ത്യയിൽ മോഷണം നടത്തുന്നതിനു അഴിമതിക്കാരെ സഹായിക്കുന്നതിനാണ് കേന്ദ്രസർക്കാർ നീക്കം, അഴിമതിക്കെതിരെ ശബ്ദമുയർ‌ത്തുന്നവരെപ്പോലും ഇപ്പോൾ കാണാനില്ലെന്നത് അസാധാരണമാണെന്നും,' രാഹുൽ ട്വിറ്ററിൽ കുറിച്ചു.സർക്കാർ വിവരാവകാശ നിയമത്തെ കൊല്ലുന്നു #GovtMurdersRTI എന്ന ഹാഷ് ടാഗോടെ ആയിരുന്നു...

സ​ഞ്ജീ​വ് ഭ​ട്ടി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ

ജാം​ന​ഗ​ർ: ബി.ജെ.പി യുടെ കണ്ണിലെ കരടായ പു​റ​ത്താ​ക്ക​പ്പെ​ട്ട ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ.​പി​.എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഞ്ജീ​വ് ഭ​ട്ടി​ന് എതിരെയുള്ള ഭരണകൂടത്തിന്റെ പ്രതികാര നടപടികൾ തുടരുന്നു. 30 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സ് കുത്തിപൊക്കിയെടുത്തു അദ്ദേഹത്തിന് ശിക്ഷ വാങ്ങി കൊടുത്തിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ർ സെ​ഷ​ൻ​സ് കോ​ട​തി​യാണ് ഈ കേസിൽ...