25 C
Kochi
Friday, September 17, 2021
Home Tags ഡൽഹി

Tag: ഡൽഹി

വന്ദേഭാരത് മിഷൻ: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് മൂന്നു സർവ്വീസുകൾ

ജിദ്ദ:   വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽ നിന്നും ഒമ്പത് സർവ്വീസുകൾ എയർ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബർ പതിനൊന്നു മുതൽ 22 വരെയാണ് പുതിയ സർവ്വീസുകൾ. ഒക്ടോബർ 12, 16, 19 തിയ്യതികളിൽ മുംബൈ വഴി കോഴിക്കോട്, ഒക്ടോബർ 11, 14, 18, 21 തിയ്യതികളിൽ ഡൽഹി വഴി...

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം

ന്യൂഡൽഹി:   രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 18,653 പോസിറ്റീവ് കേസുകളും 507 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 17,000 കടന്നു. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തോടടുക്കുകയാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക് കടക്കുകയാണ്. ഡല്‍ഹിയില്‍ രോഗികള്‍ 87,000 കടന്നു. മണിപ്പൂരില്‍ ജൂലൈ...

ഇന്ധനവിലയില്‍ കുതിപ്പ്; ചരിത്രത്തിൽ ആദ്യമായി പെട്രോളിനേക്കാൾ വില ഡീസലിന്

ന്യൂഡല്‍ഹി:   രാജ്യത്ത് തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധന വില ഉയര്‍ന്നു. പെട്രോളിന് 16 പെസയും ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ പെട്രോളിന്റെ വില ലിറ്ററിന് 80 രൂപ 18 പെെസയായി. ഡീസലിന് ലിറ്ററിന് 75 രൂപ 4 പെെസയുമായി. കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ പെട്രോളിന് ലിറ്ററിന് 10...

ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സ ഡല്‍ഹി നിവാസികൾക്ക് മാത്രമെന്ന് കെജ്രിവാള്‍

ഡൽഹി:   ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിൽ ഇനി മുതൽ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. എന്നാൽ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാൻ അനുമതിയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ...

ഡൽഹി എയിംസിലെ 480 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

ഡൽഹി:   ഡൽഹി എയിംസിലെ 480 ആരോ​ഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 74 സുരക്ഷാ ജീവനക്കാർ, 75 ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, 54 ശുചീകരണ തൊഴിലാളികൾ, 4 ലാബ് ടെക്നീഷൻ എന്നിവരിലാണ് രോഗ ബാധ കണ്ടെത്തിയിരിക്കുന്നത്. ആരോ​ഗ്യപ്രവർത്തകരിൽ മൂന്നുപേർ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.ഒരു മെസ് ജീവനക്കാരനും മരിച്ചിട്ടുണ്ട്.  എയിംസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവാരമില്ലാത്ത...

രാജ്യത്ത് 24 മണിക്കൂറില്‍ 9000 കടന്ന് കൊവിഡ് രോഗികള്‍; മരണം 6000 പിന്നിട്ടു

ന്യൂഡല്‍ഹി:   രാജ്യത്ത് ആശങ്ക പടര്‍ത്തി കൊവിഡ് രോഗികള്‍ അതിവേഗം കുതിച്ചുയരുന്നു. ഒറ്റദിവസം കൊണ്ട് രോഗം ബാധിക്കുന്നവരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9,304 കൊവിഡ് കേസുകളാണ്.ഒരു ദിവസത്തിനിടെ ഇത്രയധികം രോഗബാധിതര്‍ ഇതാദ്യമാണ്. 260 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 6,075...

ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്ന് കെജ്രിവാള്‍ 

ന്യൂഡല്‍ഹി:   ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്നും, പാസ്സുള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. അതിര്‍ത്തി അടച്ചിട്ടില്ലെങ്കില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതിര്‍ത്തികള്‍ തുറക്കണോ എന്ന കാര്യത്തില്‍ കെജ്‌രിവാള്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായവും തേടിയിട്ടുണ്ട്.അതേസമയം, രാജ്യതലസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബാര്‍ബര്‍ ഷോപ്പടക്കം...

ഗവേഷകനു കൊവിഡ്, ഡല്‍ഹിയിലെ ഐസിഎംആര്‍ ആസ്ഥാനം അടച്ചു 

ന്യൂഡല്‍ഹി:   ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. ഐസിഎംആര്‍ ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മുംബൈയില്‍ നിന്നെത്തിയ ഇദ്ദേഹം ഒരാഴ്ച മുമ്പ് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. അണുനശീകരണം നടത്തുന്നതിനായാണ് ആസ്ഥാനം താല്‍ക്കാലികമായി അടച്ചത്. കൊവിഡ് പ്രവര്‍ത്തനങ്ങളി‍ല്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ...

കേന്ദ്രത്തോട് 5000 കോടി ആവശ്യപ്പെട്ട് ഡൽഹി സർക്കാർ

ഡൽഹി:   ലോക്ക്ഡൗണിനെ തുടർന്ന് കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന ഡൽഹി സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി കേന്ദ്രത്തോട് 5000 കോടി രൂപ ആവശ്യപ്പെട്ട് ധനമന്ത്രിയ്ക്ക് കത്തയച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് കേന്ദ്രം അനുവദിച്ച പണം ഡൽഹി കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരടക്കമുള്ളവര്‍ക്ക് രണ്ട്...

കൊച്ചി വിമാനമടക്കമുള്ള ആദ്യദിന ആഭ്യന്തര സർവീസുകൾ റദ്ദാക്കി

ഡൽഹി: രാജ്യത്ത് ഇന്ന് മുതൽ ആരംഭിച്ച ആഭ്യന്തര വിമാന സര്‍വ്വീസുകളിൽ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 82 വിമാനങ്ങൾ യാത്രക്കാരുടെ കുറവ് കാരണം റദ്ദാക്കി. റദ്ദാക്കിയതിൽ കൊച്ചിയിലേക്കുള്ള വിമാനവും ഉണ്ടായിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെയാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് കാണിച്ച് മുംബൈ അടക്കമുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധം നടത്തി. യാത്രക്കാര്‍ക്ക് അടുത്ത ദിവസങ്ങളിൽ സൗകര്യമൊരുക്കുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളും കൊവിഡ്...