27 C
Kochi
Wednesday, October 23, 2019
Home Tags കോൺഗ്രസ്സ്

Tag: കോൺഗ്രസ്സ്

‘മിഷൻ 2022’: റായ് ബറേലിയിലെ വർക്ക് ഷോപ്പിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തു

റായ് ബറേലി:  "മിഷൻ 2022" പ്രചാരണത്തിന്റെ ഭാഗമായി സോണിയ ഗാന്ധിയുടെ മണ്ഡലത്തിലുള്ള ബ്യൂമ ഗസ്റ്റ്ഹൗസിൽ വെച്ച് പ്രവർത്തകർക്കായി സംഘടിപ്പിച്ച മൂന്നു ദിവസ പരിശീലന പരിപാടിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തു.പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ. പാർട്ടി നേതാക്കൾ പുതിയതായി നിയമിതരായ ഭാരവാഹികൾക്ക് പുതിയ തന്ത്രങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു. മാധ്യമങ്ങൾക്കു...

കോമഡി സർക്കസ് നടത്തുകയല്ല സമ്പദ്‌വ്യവസ്ഥ നന്നാക്കുകയാണ് സർക്കാരിന്റെ ജോലിയെന്ന് പ്രിയങ്ക ഗാന്ധി

ന്യൂ ഡൽഹി:  നോബൽ സമ്മാന ജേതാവ് അഭിഷേക് ബാനർജിയുടെ നേട്ടങ്ങൾക്ക് തുരങ്കംവെച്ചതിന് കേന്ദ്ര റെയിൽ‌വേ വാണിജ്യ മന്ത്രി പീയൂഷ്  ഗോയലിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. സമ്പദ്‌വ്യവസ്ഥ തകരാറിലാണെന്നും അതേസമയം സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുപകരം സർക്കാർ കോമഡി സർക്കസ് നടത്തുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു."തങ്ങളെ നിയോഗിച്ച ജോലി ചെയ്യുന്നതിനുപകരം മറ്റുള്ളവരുടെ...

കള്ളപ്പണ കേസിൽ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചുവെന്നപേരിൽ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്തു. കഴിഞ്ഞ നാലു ദിവസമായി ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കീഴിൽ ചോദ്യംചെയ്ത് വരികയായിരുന്നു. ചോദ്യംചെയ്യലിനോട് അദ്ദേഹം സഹകരിക്കുന്നില്ലെന്ന് അധികൃതർ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു.അറസ്റ്റ് തടയൽ മാറ്റണമെന്നാവശ്യപ്പെട്ട് ഡി.കെ ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും...

കോൺഗ്രസ് അധ്യക്ഷ സ്ഥാനം; താനില്ലെന്ന് കടുപ്പിച്ചു പ്രിയങ്ക, ഇടക്കാല അധ്യക്ഷൻ ഉടൻ ഉണ്ടായേക്കും

ദില്ലി:രണ്ടു മാസമായി കരയ്ക്കടുപ്പിക്കാൻ കഴിയാതെ അലഞ്ഞു തിരിയുകയാണ്, കോൺഗ്രസ് അധ്യക്ഷ പദവി. രാഹുൽ ഗാന്ധി രാജി വെച്ചതിൽ പിന്നെ, ആ കസേരയിൽ ഇരിക്കേണ്ടത് പ്രിയങ്കയാണന്ന്, മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടെങ്കിലും, പ്രിയങ്കയും ഇപ്പോൾ പിന്മാറിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വച്ചായിരുന്നു, പ്രിയങ്ക സ്വന്തം നിലപാട് വ്യക്തമാക്കിയത്.കോണ്‍ഗ്രസ്...

ദേശീയ തലത്തിൽ നട്ടെല്ലൊടിഞ്ഞ കോൺഗ്രസ്സ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ചരിത്ര വിജയം നേടിയെങ്കിലും 133 വർഷത്തെ പാരമ്പര്യമുള്ള ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശി രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസ്സ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. 1984 ൽ ഇന്ത്യയിൽ 49% വോട്ടു നേടി 415 പേരുമായി...

മധ്യപ്രദേശിൽ ബി.ജെ.പി യെ വെല്ലുവിളിച്ച് മുഖ്യമന്ത്രി കമൽ നാഥ്

ഭോപ്പാൽ : മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പിന് കോൺഗ്രസ്സ് തയ്യാറെന്ന് മുഖ്യമന്ത്രി കമൽനാഥ്‌. അ​ധി​കാ​ര​മേ​റ്റ​ത് മു​ത​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണ്. ബി​.ജെ​.പി​യു​ടെ പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണ് ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ​ന്നും മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.അ​ഞ്ചു മാ​സ​ത്തി​നി​ടെ നാ​ല് ത​വ​ണ​യോ​ളം ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ച​താ​ണ്. അ​വ​ർ വീ​ണ്ടും അ​തി​നു​ള്ള ശ്ര​മം ന​ട​ത്തു​ന്നു. ഞ​ങ്ങ​ള്‍​ക്ക് ഒ​രു...

കണ്ണൂരിലും കള്ളവോട്ട് ആരോപണം ; കാസർഗോഡ് 90% പോളിംഗ് നടന്ന മണ്ഡലങ്ങളിൽ റീപോളിംഗ് ആവശ്യപ്പെട്ട് കോൺഗ്രസ്സ്

കണ്ണൂർ : കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും, ചെറുതാഴം പഞ്ചായത്തിലും കള്ളവോട്ട് നടന്നെന്ന ആരോപണത്തിന് തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന് ആക്ഷേപം. ധർമടം മണ്ഡലത്തിലെ 52, 53 നമ്പർ ബൂത്തുകളിൽ സി.പി.എം പ്രവർത്തകൻ കള്ളവോട്ട് ചെയ്തുവെന്നു തെളിയിക്കുന്ന വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പുറത്തു വന്നു....

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് ജനങ്ങളുടെ കയ്യടി നേടി ജ്യോതി വിജയകുമാര്‍

തിരുവനന്തപുരം: കേരളത്തിലെത്തുന്ന ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകര്‍ ഹിറ്റ് ആവുന്നത് മിക്കവാറും ട്രോളുകളിലൂടെയായിരിക്കും. എന്നാല്‍ ജ്യോതി വിജയകുമാര്‍ എന്ന 39കാരി പ്രഗത്ഭരായ പരിഭാഷകരെ പോലും അതിശയിപ്പിക്കും വിധം രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് കൈയ്യടി നേടിയിരിക്കുകയാണ്. ആശയങ്ങള്‍ ഒട്ടും ചോരാതെ രാഹുല്‍ ഗാന്ധിയുടെ അതേ ഊര്‍ജവും വികാരവും...

ദേഹത്തു തൊട്ടയാളുടെ കരണത്തടിച്ച് ഖുശ്ബു

ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ഇന്ദിരനഗറിലെ കോണ്‍ഗ്രസ്‌ ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഖുഷ്ബു ആക്രമിയുടെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.ശാന്തിനഗര്‍ എം.എല്‍.എയായ എന്‍.എ ഹാരിസ്, ബെംഗളൂരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്‌വാന്‍ അര്‍ഷദ് എന്നിവര്‍ക്കൊപ്പം...

പാട്ടീദാർ നേതാവായ എ.ജെ. പട്ടേൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മെഹ്സാനയിൽ നിന്നു ജനവിധി തേടും

അഹമ്മദാബാദ്: മുൻ സർക്കാർ ഉദ്യോഗസ്ഥനായ എ.ജെ. പട്ടേലിനെ, ലോക്സഭ തിരഞ്ഞെടുപ്പിൽ, ഗുജറാത്തിലെ മെഹ്സാനയിൽ നിന്നുള്ള സ്ഥാനാർത്ഥിയായി കോൺഗ്രസ് തിരഞ്ഞെടുത്തു. പാട്ടീദാർ നേതാവുകൂടിയാണ് എ.ജെ.പട്ടേൽ. പട്ടേൽ സമുദായത്തിനു മുൻ‌തൂക്കമുള്ള മണ്ഡലമാണ് മെഹ്സാന. എ.ഐ.സി.സി. നേതൃത്വമാണു തിങ്കളാഴ്ച സ്ഥാനാർത്ഥിയായി പട്ടേലിനെ പ്രഖ്യാപിച്ചത്.നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ചുരുക്കം സമയം അവശേഷിക്കെയാണ് കോൺഗ്രസ്, സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്....