26 C
Kochi
Friday, July 30, 2021
Home Tags കൊറോണ വൈറസ്

Tag: കൊറോണ വൈറസ്

കൊറോണ വൈറസ് ബാധ: ട്രം‌പ് ചികിത്സയ്ക്കായി മിലിട്ടറി മെഡിക്കൽ സെന്ററിലേക്ക് മാ‍റി

വാഷിങ്‌ടൺ:   കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വൈറസ് പോസിറ്റീവ് ആയതിനെത്തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി വൈറ്റ് ഹൌസ് അറിയിച്ചു.അമേരിക്കൻ പ്രസിഡന്റ് മേരിലാൻഡിലെ ബെഥേസ്ശയിലുള്ള വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലേക്ക്...

മൂന്നുമാസത്തിനുള്ളിൽ 350 കോഴ്സ് പൂർത്തിയാക്കി റെക്കോർഡ് സൃഷ്ടിച്ച് മലയാളിപ്പെൺകുട്ടി

കൊച്ചി:   കൊറോണ വൈറസ് എന്ന രോഗബാധകാരണം സംഭവിച്ച ലോക്ക്ഡൌൺ സമയത്ത് ധാരാളം കാര്യങ്ങൾ ചെയ്യാനും നമ്മുടെ എല്ലാ സമയവും ലക്ഷ്യങ്ങൾ കൈവരിക്കാനും നമ്മിൽ പലരും ആഗ്രഹിച്ചിട്ടുണ്ടാവും. ശ്രമിച്ചുവെങ്കിലും അവയെല്ലാം നിർവഹിക്കാൻ എല്ലാവർക്കും കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ എല്ലാം കൂടി ചെയ്ത ഒരാൾ കേരളത്തിലുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് പറയുന്നു.എം‌ഇ‌എസ്...

ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് വാക്സിൻ 2021ന്റെ തുടക്കത്തിൽ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി:   കൊറോണ വൈറസ്സിനെതിരെ പ്രതിരോധ വാക്സിൻ കണ്ടെത്താൻ ലോകം മത്സരിക്കുമ്പോൾ, ഇന്ത്യയിലെ ആദ്യത്തെ വാക്സിൻ 2021 ന്റെ തുടക്കത്തിൽ ലഭ്യമാകുമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.കൊവിഡ് -19 വാക്സിൻ വികസിപ്പിക്കാനുള്ള ഗവേഷണം ത്വരിതഗതിയിൽ നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.“വാക്സിൻ വികസിപ്പിക്കാനുള്ള ഗവേഷണം വേഗത്തിൽ നടക്കുന്നു. രാജ്യത്ത് ഇപ്പോൾ ക്ലിനിക്കൽ...

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2,70,000 കടന്നു

ഡൽഹി:   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,985 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി ഏഴാം ദിവസമാണ് ഇന്ത്യയിൽ പതിനായിരത്തിനടുത്ത് ആളുകൾക്ക് രോഗ ബാധ ഉണ്ടാകുന്നത്. 2,76,000 ത്തിലധികം ആളുകൾക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചെന്നും അതിൽ 1,35,206 രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ആശങ്കയേറുകയാണ്. 3,169 പേരാണ് കൊവിഡിനെ തുടർന്ന് മഹാരാഷ്ട്രയില്‍ മാത്രം മരണപ്പെട്ടത്.

കൊവിഡിനൊപ്പം കോംഗോയിൽ വീണ്ടും എബോള വൈറസ് ബാധ

കിൻസാസ:   മധ്യ ആഫ്രിക്കയിലെ കോംഗോ രാജ്യത്ത് ഭീതിപടർത്തിക്കൊണ്ട് വീണ്ടും എബോള വൈറസ് ബാധ എത്തിയിരിക്കുകയാണ്. അഞ്ചാംപനിയും  കൊറോണവൈറസും പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലാണ് എബോളയുടെ തിരിച്ചുവരവ്.ഇതിനോടകം നാല് മരണങ്ങൾ ഉൾപ്പെടെ ആറ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി കോംഗോ ആരോഗ്യ അധികൃതർ അറിയിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം...

കൊവിഡില്‍ നിശ്ശബ്ദമായി ലോകം; രോഗബാധിതര്‍ 30 ലക്ഷത്തോടടുക്കുന്നു

ന്യൂഡല്‍ഹി:   ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വെെറസ് ബാധിതരാകട്ടെ 30 ലക്ഷത്തോടടുക്കുന്നു. ഇതുവരെ ഇരുപത്തി ഒമ്പത് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി എഴുപത്തി എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ടു. യുഎസ്സില്‍ കൊവിഡ് കേസുകളുടെ...

സാമ്പത്തിക ഉപദേശക സമിതിയോഗം ഡൽഹിയിൽ ആരംഭിച്ചു

ഡൽഹി:   കൊറോണവൈറസ് വൈറസ് വ്യാപനം മൂലം വിപണികളും വ്യവസായ ശാലകളും അടഞ്ഞുകിടക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനും രണ്ടാം സാമ്പത്തിക പാക്കേജിന് നിർദ്ദേശങ്ങൾ തയ്യാറാക്കാനുമായി രണ്ടു ദിവസത്തെ സാമ്പത്തിക ഉപദേശക സമിതിയോഗം ഡൽഹിയിൽ ആരംഭിച്ചു. നാളെ യോഗം അവസാനിച്ച ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രധാനമന്ത്രിയെ കാണും. ഞായറാഴ്ചയോടെ രണ്ടാം സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.ഈ...

സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം ചർച്ച ചെയ്യാൻ മന്ത്രിസഭ യോഗം ഇന്ന്

തിരുവനന്തപുരം:   കൊവിഡിൽ നിലവിലെ സ്ഥിതിഗതികളും ലോക്ക്ഡൗണിലെ ഇളവുകളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭായോഗം ചേരും. ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തിൽ നിലവിൽ രോഗം നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ. ഇന്നലെ സംസ്ഥാനത്ത് രണ്ട് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലും പത്തനംതിട്ടയിലും ഓരോരുത്തർക്കാണ് രോഗം സ്ഥിരീകരിച്ചത്.എന്നാലും സംസ്ഥാനത്തെ ഇളവുകൾ...

സാമ്പത്തിക പ്രതിസന്ധി: ചെലവ് കുറയ്ക്കണമെന്ന് മന്ത്രാലയങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ നിര്‍ദേശം

ന്യൂഡൽഹി:   കൊവിഡിന്റെ പശ്ചാത്തലത്തിൽ ധനവരവ് കുറഞ്ഞതോടെ രാജ്യത്ത് ചെലവ് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളോട് ചെലവ് കുറയ്ക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി. ബജറ്റ് വിഹിതത്തിന്റെ 20 ശതമാനത്തിൽ താഴെയേ അടുത്ത 3 മാസം അനുവദിക്കൂ.കൊവിഡ് പ്രതിരോധത്തിലുള്ള മന്ത്രാലയങ്ങൾക്കൊഴികെയാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്....

കൊവിഡിനെ രാഷ്ട്രീയവത്കരിക്കരുത്, ഐക്യമാണു വേണ്ടതെന്ന് ലോകാരോഗ്യ സംഘടന

ജനീവ:   ആഗോളതലത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയെ രാഷ്ട്രീയവത്കരിക്കരുതെന്നും ഈ സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യമാണ് പ്രധാനമെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസിസ്. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ചൈനയോട് പക്ഷപാതം കാണിച്ചെന്നും ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കുന്ന കാര്യം ആലോചിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന്...