25 C
Kochi
Wednesday, September 22, 2021
Home Tags കൊറോണ വൈറസ്

Tag: കൊറോണ വൈറസ്

കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി

ചൈന:   ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി വർദ്ധിച്ചു. ഇതുവരെ 7700 ന് മുകളിൽ ആളുകൾക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 17 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ലോകം അതീവ ജാഗ്രത പുലർത്തണമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.നിലവിലുള്ള സ്ഥിതിഗതികളും മറ്റും വിലയിരുത്തുന്നതിനായി ഇന്ന് ലോകാരോഗ്യ സംഘടന...

കൊറോണ വൈറസ്: ഐഫോൺ ഉത്പാദനം വൈകും

ചൈന:   ഐഫോൺ ഉത്പാദന കേന്ദ്രങ്ങളുള്ള ചൈനയിൽ കൊറോണ വൈറസ് പടരുന്നതിനാൽ ആപ്പിളിന്റെ പഴയതും പുതിയതുമായ ഐഫോണുകളുടെ വൻതോതിലുള്ള ഉത്പാദനം വൈകിയേക്കാമെന്ന് നിക്കി ഏഷ്യൻ റിവ്യൂ റിപ്പോർട്ട് ചെയ്തു. 2020 ന്റെ ആദ്യ പകുതിയിൽ ഉത്പാദനം 10 ശതമാനം വർദ്ധിപ്പിച്ച് 80 ദശലക്ഷം ഐഫോണായി ഉയർത്താൻ ആപ്പിൾ പദ്ധതിയിട്ടിരുന്നു. ഫെബ്രുവരിയിൽ വൻതോതിൽ ഉത്പാദനം...

കൊറോണ വൈറസ്: ഹുബേയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിവരങ്ങൾ

കൊച്ചി ബ്യൂറോ:   ചൈനയില്‍ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സഹായാഭ്യര്‍ത്ഥനയുമായി മലയാളി വിദ്യാര്‍ത്ഥികള്‍. ചൈനയില്‍ ഹുബെയിലുള്ള ത്രീ ഗോര്‍ജസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് നാലു പേര്‍ ലൈവ് വീഡിയോയില്‍ ആശങ്ക പ്രകടിപ്പിച്ച് കൊണ്ട് എത്തിയത്. 24 മലയാളി വിദ്യാർത്ഥികൾ അവിടെയുണ്ട്. ആകെ 83 ഇന്ത്യൻ വിദ്യാർത്ഥികളും.അവിടെയുള്ള ഇന്ത്യക്കാരായ വിദ്യാർത്ഥികളുടെ...

കൊറോണ വൈറസ്: ഇന്ത്യയിൽ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം 

ന്യൂഡൽഹി:   ചൈനയിൽ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിർദേശം നൽകി. അതിനിടെ ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രാജസ്ഥാനിലാണ് ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്.288 പേരാണ് ചൈനയിൽ നിന്നും സംസ്ഥാനത്തേക്ക് എത്തിയിട്ടുള്ളത്. ഇതിൽ 61 പേർ  നിരീക്ഷണത്തിലും,...

കൊറോണ വൈറസ് ഓഹരി വിപണിയെയും ബാധിക്കുന്നു

മുംബൈ: കൊറോണ വൈറസ് ബാധിച്ച്‌ 80ലേറെ പേര്‍ മരിച്ചതും 3000ലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതും ആഗോള വ്യാപകമായുള്ള വിപണിയെ നഷ്ടത്തിലാക്കിയെന്ന് റിപ്പോര്‍ട്ട്. ഓഹരി വിപണി 200 പോയന്റിലേറെ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.  ലോഹ വിഭാഗം ഓഹരികളെയാണ് നഷ്ടം പ്രധാനാമായും ബാധിച്ചത്. മികച്ച പാദഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് ഐസിഐസിഐ ബാങ്കിന്റെ...

എറണാകുളം: നോവൽ കൊറോണ വൈറസ്; രോഗനിരീക്ഷണം ശക്തം

കൊച്ചി:   ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ രോഗനിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗബാധിത പ്രദേശത്തുനിന്നും കൊച്ചി വിമാനത്താവളം, കൊച്ചിൻ പോർട്ട് എന്നിവിടങ്ങളിൽ എത്തുന്ന യാത്രക്കാരെ നിരീക്ഷണ വിധേയമാക്കി വരുന്നു.രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വീകരിച്ച നടപടികൾ:-രോഗബാധിത പ്രദേശത്തുനിന്നും രോഗലക്ഷണങ്ങളുമായി എത്തുന്നവരെ കളമശ്ശേരി ഗവ....

സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് മെർസ്

റിയാദ്: സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് കൊറോണ വൈറസ് അല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സയന്റിഫിക് റീജണല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നഴ്സിനെ ബാധിച്ചത്  മെർസ് എന്നറിയപ്പെടുന്ന മിഡിൽ ഈസ് റെസ്പിറേറ്ററി സിൻഡ്രോം ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. യു​വ​തി​യു​ടെ നി​ല മെ​ച്ച​പ്പെ​ടു​ന്ന​താ​യും  രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ...

കൊറോണ വൈറസ് ഭീഷണി; കൊച്ചി വിമാനത്താവളത്തിൽ 28 യാത്രക്കാരെ പരിശോധിച്ചു 

നെടുമ്പാശേരി:   കൊറോണ വൈറസ് ബാധയെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വൈറസ് ബാധ സ്‌ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും, ആ വഴിയും എത്തിയ 28 യാത്രക്കാരെ പരിശോധനയ്ക്കു വിധേയമാക്കി. സ്‌ക്രീനിങ്ങിനു വിധേയമാക്കിയാണ് വൈറസ് ബാധ ഇല്ലെന്നു ഉറപ്പു വരുത്തിയത്.ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്‌ ആരോഗ്യവകുപ്പ് ജാഗ്രതാനിർദ്ദേശം...

കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ ഉയരുന്നു

ചൈന   ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി. രോഗികളെ പരിചരിച്ചവര്‍ക്കും രോഗം പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. രോഗംബാധിച്ചവരുടെ എണ്ണം 300 ആയി ഉയര്‍ന്നിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍  ലോക ആരോഗ്യ സംഘടന അന്തരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്.വൈറസ് ബാധയെ തുടര്‍ന്ന് ‍ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ വിമാനത്താവളങ്ങളില്‍ കര്‍ശന...

ഒമാനിൽ വീണ്ടും കൊറോണ മരണം

ഒമാൻ: ഒമാനിൽ കൊറോണ രോഗം ബാധിച്ചു രണ്ടു പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഈ വർഷം രാജ്യത്തു പത്തു പേരിൽ മെർസ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ നാലു പേർ മരിച്ചു.ലോകത്തു ഇതുവരെ 2100 ഓളം മെർസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകളിൽ...