25 C
Kochi
Friday, September 17, 2021
Home Tags കാസർകോട്

Tag: കാസർകോട്

ഫാഷൻ ഗോൾഡ് തട്ടിപ്പ്; തനിക്കെതിരെയുള്ള വഞ്ചനാക്കേസ് റദ്ദാക്കണമെന്ന് കമറുദ്ദീൻ എം എൽ എയുടെ ഹർജി

കൊച്ചി:   വഞ്ചന കേസ്സിൽ ഉൾപ്പെട്ട എംസി കമറുദ്ദീൻ എംഎൽഎ ഹൈക്കോടതിയിൽ ഹർജി നൽകി. കാസർക്കോട്ടെ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്സിൽ എംഎൽഎയുടെ പേരിൽ കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ വഞ്ചനാക്കേസ് റദ്ദാക്കണമെന്ന് ആവശ്യമുന്നയിച്ചാണ് ഹർജി നൽകിയത്. നിക്ഷേപകരുമായുള്ള കരാർ പാലിക്കുന്നതിൽ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവിൽ കേസ് ആണെന്നും...

തിരക്ക് നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ആശുപത്രിയിലും

കാസര്‍ഗോഡ്:   കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ വെർച്വൽ ക്യൂ സംവിധാനം. കാസർകോട് ജനറൽ ആശുപത്രിയിലാണ് രോഗികൾക്ക് ടോക്കൺ നൽകാൻ ജിഎച്ച് ക്യൂ എന്ന പേരിൽ മൊബൈൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ടോക്കൺ വീട്ടിലിരുന്ന് കൊണ്ട് തന്നെ രാവിലെ ആറ് മുതൽ എട്ട് വരെ ...

ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:   സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ഇന്ന് പുതുതായി തിരുവനന്തപുരം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് നേരത്തെ തന്നെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

കേരളത്തിൽ ഇന്ന് 26 പേർക്ക് കൊവിഡ്; രോഗമുക്തരായത് മൂന്ന് പേര്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ്–19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസർകോട് 10, മലപ്പുറം 5, പാലക്കാടും വയനാടും 3 പേർക്ക് വീതം, കണ്ണൂർ 2, പത്തനംതിട്ടയിലും ഇടുക്കിയിലും കോഴിക്കോട്ടും ഒരാൾക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, മൂന്ന് പേര്‍ക്ക് പരിശോധന ഫലം...

കേരളത്തിലെ നാല് ജില്ലകളെ മാത്രം റെഡ് സോൺ പട്ടികയിൽ ഉൾപ്പെടുത്തിയാൽ മതിയാകുമെന്ന് സർക്കാർ

തിരുവനന്തപുരം:   സംസ്ഥാനത്തെ രോഗവ്യാപനം കൂടുതലുള്ള ജില്ലകളെ മാത്രം റെഡ് സോൺ പട്ടികയിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുക. ആയതിനാൽ കേന്ദ്രം കഴിഞ്ഞദിവസം പ്രഖ്യാപിച്ച റെഡ് സോൺ പട്ടികയിൽ മാറ്റം വരുത്താൻ നിർദ്ദേശിക്കാനും സർക്കാർ തീരുമാനിച്ചു.കേന്ദ്രം പ്രഖ്യാപിച്ച പട്ടികയിൽ ഈ...

കാസർകോട് മെഡിക്കൽ കോളേജിൽ പുതുതായി 273 തസ്തികകൾ

തിരുവനന്തപുരം:   കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി ഉടൻ തന്നെ പ്രവർത്തനക്ഷമമാക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. ഇതിനായി കാസർകോട് മെഡിക്കൽ കോളേജിൽ പുതുതായി 273 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുവാദം നൽകി. ആ തസ്തികകളിൽ പകുതിയിലും ഉടൻ നിയമനം നടത്തുമെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ...

കാസര്‍കോട്: രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്:   രോഗലക്ഷണങ്ങൾ ഇല്ലാത്ത ഏഴു കാസർക്കോട്ടുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബൈയിൽ നിന്ന് എത്തിയവർ ആയതിനെ തുടർന്നാണ് ഈ ഏഴ് പേരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ, പനി, തൊണ്ടവേദന തുടങ്ങിയ പ്രാഥമിക രോഗ ലക്ഷണങ്ങൾ ഇല്ലാത്ത ആളുകൾക്കും കൊറോണ സ്ഥിരീകരിച്ചതിൽ കടുത്ത ആശങ്കയാണ് ആരോഗ്യ വിദഗ്ദ്ധർ പ്രകടിപ്പിച്ചിരിക്കുന്നത്.ഒരു പക്ഷെ,...

കാസര്‍കോട് മെഡിക്കല്‍ കോളേജ് നാലു ദിവസത്തിനകം കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങും

കാസര്‍കോട്:   കാസര്‍കോട് ജില്ലയില്‍ വൈറസ് വ്യാപനം ഭീതി പരത്തുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ കോളേജ് നാലുദിവസത്തിനകം കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച 300 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.വൈറസ് വ്യാപനം കണക്കിലെടുത്ത് ജില്ലയിലെ 6 പഞ്ചായത്തുകളിലെയും ഒരു...

കാസര്‍കോട് ജില്ലയിലെ കൊവിഡ് വ്യാപനം; പുതുതായി ആറു കേസുകള്‍ കൂടി

കാസർകോട്:   കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി കാസര്‍കോട് ജില്ലയിൽ കടുത്ത നടപടികൾ ആരംഭിച്ചു. ജില്ലയിൽ പുതുതായി ഒരു സ്ത്രീ ഉൾപ്പടെ 6 പേരുടെ പരിശോധനാ ഫലം പോസറ്റീവ് ആയതോടെയാണ് പോലീസ് കടുത്ത നടപടികളിലേക്ക് കടന്നത്. പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒരാൾ യു കെയിൽ നിന്നും നാട്ടിലെത്തിയതാണ്....

സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ത്യയെ സ്പര്‍ശിക്കുന്നത് ചെറുവത്തൂരില്‍; ആഘോഷമാക്കാന്‍ ഒരുങ്ങി വയനാട്

നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണമാണിത്‌. രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും